സ്ത്രീപീഡനത്തിന്‍റെ പേരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം മമ്പാട് ഗൃഹനാഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മകളുടെ ഭർത്താവ് അബ്ദുൽ ഹമീദ് അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ ഹമീദിനെ പിടികൂടിയത്. മകളുടെ ഭർത്താവിന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. മൂസക്കുട്ടിയുടെ മകൾ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹതയുടെ കാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി…
