കൊല്ലം അഞ്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ വെസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് അഭിഷേക്.

ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്.