സാമ്പത്തിക സര്‍വ്വേ പ്രഹസനമാകരുത്; സെന്‍സസ് മാതൃക വേണം: എന്‍എസ്എസ്
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ സ്‌നപത്തിക സര്‍വ്വേയ്‌ക്കെതിരെ എന്‍എസ്എസ് രംഗത്ത്. സര്‍വ്വേ ആധികാരികമല്ലെന്ന വിമര്‍ശനമാണ് എന്‍എസ്എസ് ഉന്നയിക്കുന്നത്. സെന്‍സസ് മതാതൃകയില്‍ ഉദ്യോഗസ്ഥരെക്കൊണ്ട് സര്‍വ്വേ നടത്തുന്നതാണ് ആധികാരികമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പെരുന്നയില്‍ പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനാണ് സര്‍ക്കാര്‍ സര്‍വേ നടത്തുന്നത്. മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണം എന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍…