കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

കൊച്ചി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എട്ട് മാസം നീണ്ടുനിന്ന് വാദംകേള്‍ക്കലിന് ഒടുവിലാണ് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുതെന്ന് സുപ്രീം കോടതി. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാടിന്റെ റൂള്‍ കര്‍വിനെക്കുറിച്ച് കേരളം ഉന്നയിച്ച തര്‍ക്കത്തില്‍ വിശദമായ വാദം കേള്‍ക്കും. വിഷയത്തില്‍ നവംബര്‍ ഒമ്പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം. നവംബര്‍ പത്തിനു ശേഷം ജലനിരപ്പ് 142 അടി വരെ പോകാമെന്നാണ് തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്.

Read More

സ്ത്രീ സുരക്ഷ കൈകാര്യം ചെയ്യുന്നത് പോക്കറ്റടി കേസുപോലെയെന്ന് പ്രതിപക്ഷം; പീഡനമില്ലാത്ത സമൂഹമാണ് ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ നിയമ സഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വിവിധ സംഭവങ്ങളും കുറ്റ്യാടിയില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയയാിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു സ്ത്രീകള്‍ക്ക് എതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വനിതാ…

Read More

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീമിനെ തിരഞ്ഞെടുത്തു

  ന്യൂഡല്‍ഹി: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീമിനെ തിരഞ്ഞെടുത്തു. രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി യോഗമാണ് റഹീമിനെ തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. നിലവില്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റഹീം. പൊതുമരാമരത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് കേരളത്തില്‍ നിന്നുള്ള റഹീം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എസ് എഫ് ഐയിലൂടെയാണ് റഹീം രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്,…

Read More

പന്തീരാങ്കാവ് യു എ പി എ കേസില്‍ താഹ ഫസലിന് ജാമ്യം

  പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അലൻ ഹുഷൈബിന് അനുവദിച്ച ജാമ്യം സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് യു.​എ.​പി.​എ ചു​മ​ത്തി അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു…

Read More

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ തീരുമാനം

  കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന്‍ ബാല​ഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചു ചേർത്തത്. നിലവിലുള്ള കെഎസ്ആർടിസിയുടെ അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി…

Read More

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ്; താത്ക്കാലിക ബാച്ചുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ്…

Read More

ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

വിഖ്യാത അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി ഒരു ദശകത്തിലേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ…

Read More

തമിഴ്‌നാടിൻ്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല; 5 ജില്ലകളിലെ 30 ലക്ഷം പേരെ ബാധിക്കും: കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

  ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ പ്രകാശ് ആണ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒക്ടോബര്‍ 30 വരെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ത്താമെന്നാണ് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പരമാവധി ജലനിരപ്പ് 142 അടിയായി…

Read More

മുല്ലപ്പെരിയാർ; മുന്നൊരുക്കങ്ങള്‍ പൂർത്തിയായെന്ന് മന്ത്രി: 20 ക്യാമ്പുകള്‍ സജ്ജം

  മുല്ലപ്പെരിയാർ തുറന്നുവിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിഐര്‍എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവും ഇല്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര…

Read More