ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുതെന്ന് സുപ്രീം കോടതി. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാടിന്റെ റൂള്‍ കര്‍വിനെക്കുറിച്ച് കേരളം ഉന്നയിച്ച തര്‍ക്കത്തില്‍ വിശദമായ വാദം കേള്‍ക്കും. വിഷയത്തില്‍ നവംബര്‍ ഒമ്പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം.
നവംബര്‍ പത്തിനു ശേഷം ജലനിരപ്പ് 142 അടി വരെ പോകാമെന്നാണ് തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്.