സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ നിയമ സഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വിവിധ സംഭവങ്ങളും കുറ്റ്യാടിയില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയയാിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു
സ്ത്രീകള്‍ക്ക് എതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ പരിഹസിക്കപ്പെടുന്ന നിലയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
മുലയൂട്ടുന്ന രണ്ട് അമ്മമാരാണ് ജയിലില്‍ കിടക്കുന്നത്’; ഇതാണ് പിണറായി സർക്കാരെന്ന് കെ മുരളീധരന്‍
എന്നാല്‍, സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞു വരുന്നതായും കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം ഇത് ആരെ വെള്ളപൂശാനാണ് എന്നത് പ്രമേയ അവതാരകന്‍ തന്നെ ചിന്തിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റുപ്പെടുത്തി.
അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ, പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.