സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

 

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാൽ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലവും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തൽ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.