എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും. അതേസമയം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ 1 മുതൽ 19 വരെയും എസ് എസ് എൽ സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്‌സിൻ നൽകും.
പി എസ് സി അഡൈ്വസ് കാത്തിരിക്കുന്നവർക്ക് ഓൺലൈനായി നൽകുന്നത് പി എസ് സിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.