സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 41 ഗര്‍ഭിണികള്‍; 149 പേര്‍ ആത്മഹത്യ ചെയ്തു: മന്ത്രി വീണ ജോര്‍ജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിയമസഭയെ രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കൊവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിച്ച വ്യക്തി കോവിഷീല്‍ഡ് ഒന്നോ രണ്ടോ ഡോസ് എടുത്താലും ഉയര്‍ന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.കൊവിഡ് വന്നവര്‍ ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്താല്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 29,355…

Read More

ജനങ്ങൾ കാവൽക്കാരാകണം; റോഡിന്റെ അറ്റകുറ്റ പണിയില്‍ വീഴ്ചയുണ്ടായാല്‍ പരാതിപെടണം: മന്ത്രി റിയാസ്

  ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫക്ട് ലയബിലിറ്റി പിരിയഡിൽ നിർമിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരന്‍റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെയും നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,…

Read More

അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി; ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി

  തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ദത്ത് വിവാദം അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തലത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. ലോക്കൽ കമ്മിറ്റി തീരുമാനം മേൽക്കമ്മിറ്റിയെ അറിയിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. അനുപമയുടെ അമ്മ സ്മിത…

Read More

കുട്ടികളെ സ്കൂളില്‍ അയക്കണമെങ്കില്‍ രക്ഷിതാക്കള്‍ രണ്ട് ഡോസ് വാക്സിനെടുക്കണം: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് വാക്സിൻ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കൾ നിർബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രക്ഷിതാക്കൾ ഒരു ഡോസ് വാക്സിൻ മാത്രമേ…

Read More

15 കാരന്റെ ആക്രമണം; വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്

  കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് സമീപം 15 കാരന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയില്‍ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന്…

Read More

ദത്ത് വിവാദം; അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ഇന്ന് തെളിവെടുക്കും

  തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനുപമിയില്‍ നിന്നും അജിത്തില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍…

Read More

ഇന്ധന വില വീണ്ടും കൂട്ടി; തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 110 കടന്നു

  ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.25 രൂപയും ഡീസൽ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വർധിക്കുന്നത്….

Read More

കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് റെയ്ഡ്: തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്‌സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോട്ടയത്തെ കിംസ് ആശുപത്രിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയില്‍ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്നാട് സമ്മതിച്ചതായി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജലനിരപ്പ് 138 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി വിടാം എന്ന് ഉന്നത തല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായും മന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു. ജല നിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 2018 ല്‍ ജലനിരപ്പ് 139.99 അടിയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കേരളം യോഗത്തില്‍ ചൂണ്ടിക്കാട്ടി….

Read More

ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കും. ഇതും മഴ…

Read More