മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു; നാളെ രാവിലെ ഏഴിന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ രണ്ടാമത്തെ അലേര്‍ട്ട് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോോള്‍ 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.   ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് ഡാമിന്റെ സ്പില്‍വേ തുറക്കും. തമിഴ്‌നാട് ഇക്കാര്യം കേരളത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ മാറ്റുന്ന നപടിയും ആരംഭിച്ചു.  ഇക്കാര്യത്തില്‍ സംസ്ഥാനം…

Read More

5,000 കിലോമീറ്റര്‍ പ്രഹരശേഷി; അഗ്‌നി-5 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാത്രി 7.50ന് ഒഡീഷ തീരത്തെ എ പി ജെ അബ്ദുല്‍കലാം ദ്വീപില്‍ വച്ചായിരുന്നു പരീക്ഷണം. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ ആണ് അഗ്‌നി മിസൈലിനുള്ളത്. ഇതിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ആണ് ഭാരം. അഗ്‌നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്‌നി 1 -700…

Read More

വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ ഗുളിക; എതിര്‍പ്പുമായി പരിഷത്തും

കോഴിക്കോട്: വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രതിരോധ ഹോമിയോ ഗുളികയെക്കുറിച്ചുള്ള വിവാദം കനക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എക്ക് പുറമെ ശാസ്ത്ര സാഹിത്യ പരിഷത്തും ഹോമിയോ മരുന്ന് വിതരണത്തിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓണ്‍ലൈന്‍ മുഖേന ഗുളികക്ക് വേണ്ടിയുള്ള ബുക്കിംഗ് തുടരുകയാണെന്ന് പത്തനംതിട്ട ഹോമിയോ ഡി എം ഒയും ഹോമിയോ ഗുളിക വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന കോര്‍ഡിനേറ്ററുമായ ഡോ. ബിജുകുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്…

Read More

പ്രഭാത വാർത്തകൾ

  🔳ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ഇന്നലെ രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. 🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകര്‍ന്നു പോകുമായിരുന്നെന്ന് അമിത്…

Read More

സൗരവ് ഗാംഗുലി ഡയറക്‌ടർ സ്ഥാനമൊഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുകയാണ്.   ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാന്‍റെ ഡയറക്ടർ സ്ഥാനമാണ് ഒഴിയുന്നത്. അഭിപ്രായ വിരുദ്ധത കണക്കിലെടുത്താണ് ഗാംഗുലി ഈ നീക്കത്തിന് തയ്യാറായത്.പുതിയ ഐപിഎൽ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ ആർപി സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്‍റെയും ഉടമ. അതിനാൽ അഭിപ്രായ ഭിന്നതകൾ സൃഷ്ടിക്കപ്പെടുമെന്നുള്ള കണ്ടെത്തലിലാണ് ഗാംഗുലി  ഡയറക്ടർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ഉയർന്ന രണ്ട് ബിഡുകൾ സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ…

Read More

സംസ്ഥാനത്ത് ഇന്ന് 9,445 പേർക്ക് കൊവിഡ്; 93 മരണം: 6,723 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More

വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരണം; തുറമുഖ വകുപ്പ് കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുന്നു

  തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോയ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തുറമുഖ വകുപ്പ് കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രശ്നങ്ങള്‍ സമഗ്രമായി വിലയിരുത്തി ഓരോ വിഷയത്തിനും പരിഹാരം തയ്യാറാക്കുകയും, പ്രവര്‍ത്തനം വിലയിരുത്താന്‍ വിസില്‍ അദാനി പോര്‍ട്ട് അംഗങ്ങള്‍ ചേര്‍ന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ വിസില്‍ എം ഡി…

Read More

ഇസാഫ് ബാങ്കിന് ഐഎസ്ഒ അംഗീകാരം

  കൊച്ചി: ഉപഭോക്തൃ സേവനങ്ങളുടെ ഗുണമേന്മയ്ക്ക് ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001:2015 ലഭിച്ചു. എൽഎംഎസ് സർട്ടിഫിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സർട്ടിഫിക്കേഷന് സാക്ഷ്യപ്പെടുത്തിയത്. ബാങ്കിന്റെ കസ്റ്റമർ സർവീസ് ക്വാളിറ്റി വകുപ്പിന്റെ പ്രവർത്തന മികവ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, കോൾ സെന്റർ നിരീക്ഷണം എന്നിവയുൾപ്പെടുന്ന വിപുലമായ സംവിധാനം വഴി ഉപഭോക്താക്കൾക്ക് നല്കിവരുന്ന സേവനങ്ങളുടെ ഗുണമേന്മയ്ക്കാണ് അംഗീകാരം ലഭിച്ചത്. രാജ്യത്തുടനീളമുള്ള ബാങ്കിന്റെ ശാഖകളിലെ ഉപഭോക്തൃ സേവനങ്ങൾക്ക് നേതൃത്വം നല്കുന്നത് ബാങ്കിന്റെ കസ്റ്റമർ സർവീസ് ക്വാളിറ്റി…

Read More

മുഖ്യപരീക്ഷ തിയതികളില്‍ മാറ്റം വരുത്തി പിഎസ്‌സി; പുതുക്കിയ തിയതികള്‍ പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകള്‍ക്കായി 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളില്‍ പിഎസ്‌സി മാറ്റം വരുത്തി.പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്,…

Read More

സുരക്ഷിതയാത്രക്ക് സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോകോളുമായി സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനു ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയില്‍ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോകോള്‍ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബസിനുള്ളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ കരുതുകയും ഡോര്‍ അറ്റന്‍ഡര്‍ കുട്ടികളുടെ ടെംപറേച്ചര്‍ പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. എല്ലാ കുട്ടികളും…

Read More