5,000 കിലോമീറ്റര്‍ പ്രഹരശേഷി; അഗ്‌നി-5 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാത്രി 7.50ന് ഒഡീഷ തീരത്തെ എ പി ജെ അബ്ദുല്‍കലാം ദ്വീപില്‍ വച്ചായിരുന്നു പരീക്ഷണം. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ ആണ് അഗ്‌നി മിസൈലിനുള്ളത്. ഇതിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ആണ് ഭാരം.

അഗ്‌നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്‌നി 1 -700 കി.മി, അഗ്‌നി 2-2,000 കി.മീ, അഗ്‌നി 3-അഗ്‌നി 4 2,500 മുതല്‍ 35,00 വരെ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ പ്രഹരശേഷി.