കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയും മുങ്ങിമരിച്ചു

  മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയില്‍ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇത് കണ്ട അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. കുട്ടികളുടെ മൃതദേഹം…

Read More

വാഹന രേഖകളുടെ കാലാവധി നീട്ടി

  തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കൊവിഡ്‌ പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയായിരുന്നു. കൊവിഡ്‌ മൂലമുള്ള പ്രശ്നങ്ങളില്‍…

Read More

ഒ.ടി.ടിയിലല്ല സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണം: സജി ചെറിയാൻ

  ഒ.ടി.ടി റിലീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററിൽ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കൊടുത്താൽ ഈ വ്യവസായം തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം ആദ്യം പ്രദർശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റർ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിയറ്റർ തുറന്നപ്പോൾ തിയറ്ററിൽ തന്നെ സിനിമ കാണിക്കണമെന്നാണ് സർക്കാർ നിലപാട്. മോഹന്‍ ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു അതേസമയം മരയ്ക്കാര്‍…

Read More

രണ്ട് പതിറ്റാണ്ടിനപ്പുറം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍

  ഇടത് സഹയാത്രികൻ ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരികെയെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചെറിയാൻ ഫിലിപ്പിൻറെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമായത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമർശനവും ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിനു…

Read More

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്‍റെ വാദം. സർക്കാരിൻറെ അതേ ആവശ്യം ഉന്നയിച്ച് രണ്ട് സന്നദ്ധ സംഘടകൾ നൽകിയ ഹർജിയും കോടതി പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ…

Read More

തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഇനി ഇല്ല: ചുമതല ചെന്നൈ ബോർഡിന് കൈമാറും

തിരുവനന്തപുരം: റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തുന്നു. റെയിൽവേയിലെ മുഴുവൻ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി യാഥാർഥ്യമായതിനെത്തുടർന്ന് മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. അതിന്റെ മറവിലാണ് ചില റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ പ്രവർത്തനം നിർത്തുന്നത്. ദക്ഷിണ റെയിൽവേക്ക് കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്ക് വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് ‘സി’യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോർഡിന്റെ ചുമതല. അപേക്ഷ ക്ഷണിച്ച്,…

Read More

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വില കൂട്ടി. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108 രൂപ 87 പൈസയും ഡീസലിന് 102 രൂപ 73 പൈസയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 81 പൈസയും ഡീസലിന് 104 രൂപ 44 പൈസയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109 രൂപ 47 പൈസയും ഡീസലിന് 102…

Read More

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്

ഇടുക്കി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍കര്‍വ് പരിധി പിന്നിട്ടിട്ടുണ്ട്. നിലവില്‍ 2398.32 അടിയാണ് ജലനിരപ്പ്. ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ആശങ്ക വേണ്ട

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 138.75 അടി ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. ജലനിരപ്പ് 138 അടിയായി കുറഞ്ഞാല്‍ ഷട്ടറുകള്‍ അടക്കും. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലാ അധികൃതരും വകുപ്പ ഉദ്യോഗസ്ഥന്മാരും ഡാമിന് സമീപത്തുണ്ട്. എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…

Read More