Headlines

ബിനീഷ് കോടിയേരി ജയില്‍ മോചിതനായി

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ജയില്‍ മോചിതനായ ബിനീഷ് പറഞ്ഞു. ഇഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കോടിയേരി വെളിപ്പെടുത്തി. കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം. അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന….

Read More

കൊല്ലത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കരിക്കോട് ടികെഎം എന്‍ജിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു അപകടം. 24 മണിക്കൂറിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരാണ് മരിച്ചത്.

Read More

സ്‌കൂള്‍ തുറക്കലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ പറഞ്ഞയക്കുന്നതിന് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.  തിങ്കളാഴ്ച തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടക്കും. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാര്‍ സംസ്ഥാന പ്രവേശനോത്സവത്തില്‍ പങ്കെടുക്കുമെന്നും ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ജില്ലകളിലും പ്രവേശനോത്സവം നടക്കും. സ്‌കൂള്‍ മുറികള്‍ വര്‍ണാഭമാക്കി കുട്ടികളെ സ്വീകരിക്കും. കൊവിഡ് പ്രതിരോധ മുന്‍കരുതലുകളെല്ലാം ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മന്ത്രി…

Read More

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍കൂടി ഉടന്‍ തുറക്കും; ആറ് ഷട്ടറുകള്‍ വഴി 2974 ഘനയടി വെള്ളം ഒഴുക്കിവിടും

  ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തില്‍ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്നു വൈകുന്നേരം തുറക്കും. വൈകിട്ട് മാല് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. ഇതോടെ ആകെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം ആറാകും. ഇന്ന് മൂന്നു ഷട്ടറുകള്‍ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ ഒഴുക്കിവിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതോടെ ആറ് ഷട്ടറുകള്‍ഴി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ…

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

  തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.മേല്‍നോട്ട സമിതിയേയും തമിഴ്‌നാടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ജലം മുല്ലപ്പെരിയാറില്‍ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ല. 5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാര്‍ തീരത്ത് പ്രശ്നം ഉണ്ടാകില്ല. മുല്ലപ്പെരിയാര്‍ നീരൊഴുക്ക് കുറയുന്നില്ല. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂള്‍കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ…

Read More

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി പിണറായിയുടെ അല്‍പ്പത്തരം: കെ സുധാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുരക്ഷ കുറച്ച നടപടി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ പറയുന്നു . പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

Read More

പാട്ടക്കരാറിന്‌ 135 വയസ്‌; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്‌ ചരിത്രദിനത്തില്‍

മുല്ലപ്പെരിയാറില്‍നിന്ന് സ്പില്‍വേ ഉയര്‍ത്തി ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിയത് ചരിത്രദിനത്തില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച്‌ ഒക്ടോബര്‍ 29 സുപ്രധാനമാണ്. പെരിയാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ച്‌ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത് 1886 ഒക്ടോബര്‍ 29ന് ആയിരുന്നു. തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ വി രാമയ്യങ്കാറും മദ്രാസ് പ്രസിഡന്‍സിക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ഡണുമാണ് കരാറില്‍ ഒപ്പുവച്ചത്. പെരിയാര്‍ നദി മുല്ലയാറുമായി സംഗമിച്ചശേഷം പത്ത് കിലോമീറ്റര്‍ താഴെയാണ് അണക്കെട്ട് നിര്‍മിച്ചത്. 155 അടി ഉയരത്തില്‍…

Read More

മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ തിരുവല്ലയിൽ മതിലിൽ ഇടിച്ച് അപകടം

തിരുവല്ല: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വച്ച് രാവിലെ ഏഴിനായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്നു മന്ത്രി. നിയന്ത്രണം തെറ്റിയ വാഹനം സമീപത്തെ മതിലില്‍ ഇടിച്ചു. മന്ത്രിയെ ഉടന്‍ തന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്കു മാറ്റി

Read More

പ്ലസ് വണ്‍ സീറ്റ് കൂട്ടാനുള്ള തീരുമാനം ഉത്തരവായി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടിരുന്നു. മുമ്പ് 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച ഏഴ് ജില്ലകളില്‍ ആവശ്യമനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും. ഈ ഏഴ് ജില്ലകളില്‍ സൗകര്യമുള്ള എയ്ഡഡ് സ്‌കൂളുകളിലും 10 ശതമാനം സീറ്റ് വര്‍ധനയുണ്ടാകും. ബാക്കിയുള്ള ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധനയുണ്ടാകും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളൂകളില്‍…

Read More