പാർട്ടിയുടെ ഒരു സഹായവും ലഭിച്ചില്ല; അച്ഛന്റെ അവസ്ഥയും എനിക്കറിയാം: ബിനീഷിന്റെ ഭാര്യ റെനീറ്റ

ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ഭാര്യ റെനീറ്റ. പാർട്ടിയുടെ ഒരു സഹായവും ലഭിച്ചില്ല. പാർട്ടി ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. അച്ഛന്(കോടിയേരി ബാലകൃഷ്ണൻ) യാതൊരു തരത്തിലും ഇടപെടാൻ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛൻ നിൽക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാൻ കഴിയില്ല. ആരോപണം ഉയർന്നപ്പോഴും ബിനീഷിനെ ഒരിക്കൽ പോലും സംശയിച്ചിട്ടില്ല. കോടിയേരി എന്ന പേര് കൊണ്ട് മാത്രമാണ് ബിനീഷിനെ വേട്ടയാടിയത്. ബിനീഷിനെതിരായ അന്വേഷണം…

Read More

എല്ലാ ഉത്തരവാദിത്വവും സർക്കാരിന്റേത്; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

  സ്‌കൂളുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും വേണ്ട. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാതെ രണ്ട് മീറ്റർ അകലം…

Read More

ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തി, സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു വാക്‌സിൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്‌കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകും. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളെല്ലാവരും വാക്‌സിൻ സ്വീകരിക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഡ്…

Read More

വൈകിയാണെങ്കിലും നീതി ലഭിച്ചു; ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ഇന്നലെ ജയിൽമോചിതനായ ബിനീഷ് ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവിൽ തിരുവനന്തപുരത്ത് എത്തിയത്. നിരവധി സുഹൃത്തുക്കൾ ബിനീഷിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവെക്കാൻ കാലത്തിന് സാധിക്കില്ലെന്നും ബിനീഷ് പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചു. സത്യത്തെ മൂടിവെക്കാനും വികൃതമാക്കാനും സാധിക്കും. എന്നാൽ കാലം സത്യത്തെ ചേർത്തുപിടിക്കും. പിന്തുണച്ചവരോടൊക്കെ നന്ദിയുണ്ട്. ഒരു വർഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ആദ്യം…

Read More

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; ആറ് പേരിൽ നിന്ന് പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണം

  കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടികൂടി. ഒരു സ്ത്രീയടക്കം ആറ് പേരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന് രണ്ടര കോടിയോളം വിലവരും. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മിശ്രിത രൂപത്തിലുള്ള സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഭട്കൽ സ്വദേശിയാണ് കസ്റ്റഡിയിലുള്ള ഒരാൾ. മറ്റുള്ളവർ പത്തനംതിട്ട, വടകര സ്വദേശികളാണ്.

Read More

ഒരു മാറ്റവുമില്ല: ഇന്ധനവില ഇന്നും കൂടി; സംസ്ഥാനത്ത് പെട്രോൾ വില 111 കടന്നു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 111.24 രൂപയായി. ഡീസലിന് 104.62 രൂപയായി. കോഴിക്കോട് പെട്രോൾ വില 110.17 രൂപയും ഡീസലിന് 103.65  രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 109.57 രൂപയും ഡീസലിന് 103.47 രൂപയുമായി. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപയും ഡീസലിന് 9 രൂപയുമാണ് വർധിപ്പിച്ചത്.

Read More

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വീകരിക്കുക. കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ്…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഇതേ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ബുധനാഴ്ച വരെ മഴ തുടരും.

Read More

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാൽപ്പതോളം ചിത്രങ്ങൾ സംവിധാന ചെയ്ത ക്രോസ് ബെൽറ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22ന് ജനിച്ചു. കെ വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേർത്തു. 1967 ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്…

Read More

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു* ബംഗളൂരിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം (55) മരണപ്പെട്ടു. രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ധേഹം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈ പ്രസിഡന്റായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബംഗളൂരു മാർത്തഹള്ളിയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കോടെ ബംഗളുരു മണിപ്പാൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ മരണപ്പെടുകയായിരുന്നു.. മൃതദേഹം…

Read More