വൈകിയാണെങ്കിലും നീതി ലഭിച്ചു; ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ഇന്നലെ ജയിൽമോചിതനായ ബിനീഷ് ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവിൽ തിരുവനന്തപുരത്ത് എത്തിയത്. നിരവധി സുഹൃത്തുക്കൾ ബിനീഷിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു

നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവെക്കാൻ കാലത്തിന് സാധിക്കില്ലെന്നും ബിനീഷ് പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചു. സത്യത്തെ മൂടിവെക്കാനും വികൃതമാക്കാനും സാധിക്കും. എന്നാൽ കാലം സത്യത്തെ ചേർത്തുപിടിക്കും. പിന്തുണച്ചവരോടൊക്കെ നന്ദിയുണ്ട്.

ഒരു വർഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ആദ്യം അച്ഛനെയും ഭാര്യയെയും മക്കളെയും കാണണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഇതൊക്കെ വ്യക്തമാക്കുമെന്നും ബിനീഷ് പറഞ്ഞു.