Headlines

മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു

  കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മുൻ മിസ് കേരള അൻസി കബീർ(25), റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ(25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വൈറ്റിലയിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു 2019ലെ മിസ് കേരളയും റണ്ണറപ്പുമായിരുന്നു അൻസിയും അഞ്ജനയും. ആറ്റിങ്ങൽ സ്വദേശിയാണ് അൻസി. അഞ്ജന തൃശ്ശൂർ സ്വദേശിനിയും. നാല് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

Read More

ഐക്യകേരളത്തിന് ഇന്ന് 65 വയസ്സ്; സംസ്ഥാനത്ത് വിവിധ പരിപാടികൾ

ഐക്യകേരളം രൂപീകരിച്ചിട്ട് ഇന്ന് 65 വർഷം പൂർത്തിയാകുന്നു. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികൾ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് കേരള പിറവി ആശംസകൾ നേർന്നു 1956 നവംബർ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേർന്ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും,…

Read More

10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവാണ് മരിച്ചത്. വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 65,158 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 79,185 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂർ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂർ 451, കാസർഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,57,181 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് ഇന്ന് 7167 പേർക്ക് കൊവിഡ്, 14 മരണം; 6439 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂർ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂർ 304, ആലപ്പുഴ 270, വയനാട് 269, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77…

Read More

ചികിത്സ നൽകാതെ കുടുംബം; കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു

  കണ്ണൂർ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. പതിനൊന്നുകാരി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പനി കുട്ടിക്കുണ്ടായിരുന്നു. എന്നാൽ ചികിത്സ ലഭ്യമാക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനി അതിതീവ്രമായതോടെ മാത്രമാണ് വീട്ടുകാർ ഫാത്തിമയെ പുലർച്ചെയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു മതപരമായ ചികിത്സ മാത്രം മതിയെന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്ന് നാട്ടുകാർ പറയുന്നു. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് ഇവർ…

Read More

കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിയുടെ മകൾ സ്‌കൂട്ടർ ആക്‌സിഡന്റിൽ മരിച്ചു

  കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിയുടെ മകൾ അഹല്യ കൃഷ്ണ(15) സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. കോഴിക്കോട് കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. കോഴിക്കോട് ഡിസിസിയിൽ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സത്യൻ കടിയങ്ങാട് വാർത്ത അറിയുന്നത് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്‌

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് നവംബർ 29ന്; എൽ ഡി എഫ് സീറ്റ് കേരളാ കോൺഗ്രസിന് തന്നെ

  ജോസ് കെ മാണി രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എൽഡിഎഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തന് തന്നെ നൽകിയേക്കും. ജോസ് കെ മാണി മത്സരിച്ചേക്കാൻ സാധ്യതയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം സ്റ്റീഫൻ ജോർജ് അടക്കമുള്ള നേതാക്കളെയാണ് സീറ്റിലേക്ക് കേരളാ കോൺഗ്രസ് പരിഗണിക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക് വന്നതോടെയാണ് ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചത്. തെരഞ്ഞെടുപ്പ് നവംബർ…

Read More

ഓറഞ്ച് അലർട്ട് പിൻവലിച്ചു; സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. പകരം പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കണ്ണൂരും കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി

Read More

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; നടി പ്രിയങ്കയെ വെറുതെവിട്ടു

  നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രിയങ്കയെ വെറുതെവിട്ടത്. 2004ലാണ് കേസിനാസ്പദമായ സംഭവം. പ്രിയങ്ക ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.

Read More