രാജ്യസഭാ തെരഞ്ഞെടുപ്പ് നവംബർ 29ന്; എൽ ഡി എഫ് സീറ്റ് കേരളാ കോൺഗ്രസിന് തന്നെ

 

ജോസ് കെ മാണി രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എൽഡിഎഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തന് തന്നെ നൽകിയേക്കും. ജോസ് കെ മാണി മത്സരിച്ചേക്കാൻ സാധ്യതയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം

സ്റ്റീഫൻ ജോർജ് അടക്കമുള്ള നേതാക്കളെയാണ് സീറ്റിലേക്ക് കേരളാ കോൺഗ്രസ് പരിഗണിക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക് വന്നതോടെയാണ് ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചത്. തെരഞ്ഞെടുപ്പ് നവംബർ 29ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നവംബർ 16 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി