കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിയുടെ മകൾ സ്‌കൂട്ടർ ആക്‌സിഡന്റിൽ മരിച്ചു

 

കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിയുടെ മകൾ അഹല്യ കൃഷ്ണ(15) സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. കോഴിക്കോട് കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. കോഴിക്കോട് ഡിസിസിയിൽ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സത്യൻ കടിയങ്ങാട് വാർത്ത അറിയുന്നത്

രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്‌