കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായി പിന്നീട് പിടികൂടിയ ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിന് ശേഷമാകും കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. കാണാതായ ആറ് പേരിൽ രണ്ട് പേരെ ബംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ബംഗളൂരുവിൽ നിന്നും രാത്രി വൈകിയാണ് പോലീസ് സംഘം കുട്ടികളുമായി എത്തിയത്. ബാലാവകാശ കമ്മീഷനും കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. കുട്ടികൾ ബംഗളൂരുവിൽ എങ്ങനെ…