Headlines

പത്തനംതിട്ടയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു; നാല് പേർക്ക് പരുക്ക്

  പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടിൽ അഭിലാഷ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. ജോലിക്കിടെ ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് കൂടിളികി വന്ന കാട്ടുതേനീച്ചക്കൂട്ടം ഇവരെ ആക്രമിച്ചത്. അഭിലാഷിനാണ് കൂടുതൽ  കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കോഴിക്കോട് നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി

  കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. നാല് പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് ഇന്നലേയും ഒരു പെണ്‍കുട്ടിയെ ഇന്ന് പുലര്‍ച്ചെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒളിക്കുന്നതിനും യാത്രക്കും സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ നാല് പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തുകയായിരുന്നു. ഇവിടെ നിന്ന് ബസ് മാര്‍ഗമാണ് എടക്കരയിലെത്തിയത്. ഇവിടെ…

Read More

ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, കോടിയേരി ആദ്യം കാനത്തിന് മറുപടി നൽകട്ടെ: വി ഡി സതീശൻ

  എം എൻ കാരശ്ശേരി, സി ആർ നീലകണ്ഠൻ, റഫീഖ് അഹമ്മദ് തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ നടക്കുന്നത് സി പി എം സൈബർ ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല. ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഴുത്തുകാരേയും സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകരേയും കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാമെന്നാണ് സി പി എം നേതൃത്വം കരുതുന്നത്. നിങ്ങൾക്ക് അതിന് കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്. അട്ടപ്പാടിയിലെ മധുവിന്റെ കേസ് സർക്കാർ…

Read More

ദിലീപിനെതിരെ നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യഹർജി ഇന്നുച്ചയ്ക്ക് പരിഗണിക്കും

  അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. കേസ് ഇന്ന് 1.45…

Read More

കേന്ദ്ര നീക്കത്തെ എതിർക്കേണ്ടത് ജനങ്ങളെ അണിനിരത്തിയാകണം; കോടിയേരിയോട് കാനം

  ലോകായുക്ത ഭേദഗതി ഓർഡിൻസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് കാനം ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ട്. എന്നാൽ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ല, ജനങ്ങളെ അണിനിരത്തിയാകണമെന്നും കാനം പറഞ്ഞു സംസ്ഥാന സർക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാൻ വേണ്ടിയാണ് ഓർഡിനൻസ് എന്ന് ദേശാഭിമാനിയിൽ എഴുതിയ…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ. അടുത്ത ബുധനാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കാനിരുന്നത്. എന്നാൽ ഇത് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. ഇതിനായി പ്രത്യേക ഹർജി ഇന്ന് സമർപ്പിക്കും. കേസ് ഇന്നുച്ചയ്ക്ക് കോടതി പരിഗണിച്ചേക്കും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കൂടുതൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക. മൂന്ന് ദിവസം പ്രതികളെ…

Read More

മുന്നണിയിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവ്; ലോകായുക്ത ഭേദഗതിക്കെതിരെ സിപിഐ

  ലോകായുക്ത നിയമഭേദഗതിയിൽ എതിർപ്പ് വ്യക്തമാക്കി സിപിഐ. 22 വർഷമായി നിലനിൽക്കുന്ന ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മുന്നണിക്കുള്ളിൽ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. ആർക്കെങ്കിലും ഭയം തോന്നിയെന്ന് പറഞ്ഞ് അതിൽ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണ് മുന്നണിയിൽ വിഷയം ചർച്ച ചെയ്ത് നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എംഎൽഎമാർക്കും അവരവരുടെ പാർട്ടിയുമായി…

Read More

ഈന്തപ്പഴ, മതഗ്രന്ഥ വിതരണം: യുഎഇ കോൺസുലേറ്റ് ജനറലിന് കാരണം കാണിക്കൽ നോട്ടീസ് നൽകും

  നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചതോടെ കാരണം കാണിക്കൽ നോട്ടീസിനുള്ള കരട് കസ്റ്റംസ് തയ്യാറാക്കുകയാണ്. അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മുൻ മന്ത്രി കെ ടി ജലീലിനെ…

Read More

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും…

Read More

ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴകുളം പള്ളിക്കൽ ചിറകോണിൽ രാജൻ ഷെരീഫ്(56) ആണ് മരിച്ചത്. കെപി റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കറ്റാനത്തുള്ള ആശുപത്രിയിൽ നിന്നും സ്‌കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടന്ന ഷെരീഫിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More