Headlines

സംസ്ഥാന സർക്കാരിനെ തിരുത്തണം; ലോകായുക്ത ഭേദഗതിയിൽ യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ നിന്ന് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോക്പാൽ, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണ് ഭേദഗതി ഓർഡിനൻസും സതീശൻ പറയുന്നു അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരും. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി…

Read More

രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചതായി എസ് രാജേന്ദ്രൻ

  രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്നുപോകാൻ കഴിയില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചാരണങ്ങൾ കൂടുതൽ നടത്തിയത്. പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും രാജേന്ദ്രൻ പറഞ്ഞു എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

മലപ്പുറത്ത് വീടിനകത്ത് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ

  മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൗമാരക്കാരൻ പിടിയിലായി. പ്രായപൂർത്തിയാകാത്തയാളാണ് പ്രതി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അയൽക്കാരൻ കൂടിയായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. കൂടാതെ യുവതിയുടെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Read More

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ ബാലചന്ദ്രകുമാർ കൈമാറി

  നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് തെളിവുകൾ കൈമാറിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ കുമാറിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ വിവരങ്ങൾ ശരിയാണെന്ന് പൾസർ സുനിയും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിനെ അറിയാം. ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ദിലീപിന്റെ അനിയൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. കഥപറയാൻ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. അന്നേ ദിവസം ദിലീപ് പണം നൽകിയതായും പൾസർ സുനി…

Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തും. അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാര്‍ റൂം പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കും. ഒരാഴ്ചത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ രോഗികളായതായാണ് വിലയിരുത്തൽ. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍….

Read More

ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ പോകില്ലെന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾ

  കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ പോകില്ലെന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആറ് പെൺകുട്ടികൾ. ചിൽഡ്രൻസ് ഹോമിൽ മാനസിക പീഡനമാണെന്ന് ഇവർ വെളിപ്പെടുത്തി. പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പറയുന്നു. 17 വയസ്സിൽ കൂടുതലുള്ളവർ അവിടെയുണ്ട്. ബാലമന്ദിരത്തിലെ ജീവനക്കാർ പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. മുതിർന്നവർ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. വീട്ടിലേക്ക് തിരികെ പോകാനുള്ള സാഹചര്യമില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. ആറ് പെൺകുട്ടികളാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ഇവർ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ഇതിൽ രണ്ട് പേരെ ബംഗളൂരുവിൽ നിന്നും ബാക്കി നാല്…

Read More

ദിലീപിന് തിരിച്ചടി: ഫോണുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്ലാ ഫോണുകളും ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദേശം. ദിലീപിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് കോടതി ഇടപെടൽ പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോണുകൾ റിക്കവർ ചെയ്യാൻ പ്രോസിക്യൂഷന് അവകാശമുണ്ടെന്ന് കോടതിയും സമ്മതിച്ചു. നാല് ഫോണുകൾ കൈമാറണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ കൈമാറണമെന്ന് ഉറപ്പായതോടെ തങ്ങളുടെ പക്കൽ മൂന്ന്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും; ഒരാഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക്

  ചികിത്സക്കായി യുഎസിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും. ഒരാഴ്ച യുഎഇയിൽ തങ്ങിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കുക. ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ദുബൈ എക്സ്പോയിൽ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്യും. പിന്നീട് എമിറേറ്റിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് ദുബയിലെത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷമായിരിക്കും പൊതുപരിപാടിയിലേക്ക് കടക്കുക. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യമായി യുഎഇ സന്ദർശനം കുടിയാണ് ഇത്. സന്ദർശത്തിനിടെ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും….

Read More

യുവാക്കൾ മദ്യം നൽകിയെന്നും പീഡനത്തിന് ശ്രമിച്ചെന്നും ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി ​​​​​​​

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ മദ്യം നൽകിയെന്നും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് പെൺകുട്ടികൾ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നത്. ഇവർ പിന്നീട് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. മഡിവാളയിൽ പെൺകുട്ടികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നത് ഈ യുവാക്കളായിരുന്നു. മഡിവാളയിൽ നിന്ന്…

Read More

സർവീസിൽ നിന്ന് വിരമിച്ചവർക്ക് പ്രൊഫസർ പദവി; കാലിക്കറ്റ് വി സിയോട് വിശദീകരണം തേടി ഗവർണർ

  സർവീസിൽ നിന്ന് വിരമിച്ച കോളജ് അധ്യാപകർക്ക് കൂടി മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി അുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാലാ നീക്കത്തിനെതിരായ പരാതിയിൽ ഗവർണർ വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് വി സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്നാണ് യുജിസി വ്യവസ്ഥയുള്ളത് മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി മുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് യുജിസി ചട്ടങ്ങൾ സർവകലാശാലാ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ ആരോപണം. ഇതിനായി യുജിസി ചട്ടങ്ങൾ ഭേദഗതി…

Read More