ഇനി വീടുകളിലേക്ക് കറണ്ട് ബില്ല് വരില്ല; കെ സി ബി യിൽ നിന്നും പുതിയ അറിയിപ്പ്

  കെഎസ്ഇബിയിൽ നിന്നും പുതിയ മാറ്റം എത്തുകയാണ്. മീറ്റർ റീഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈൻവഴി മാറ്റാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. മീറ്റർ റീഡിങ് നടത്തുന്നതിന് ഓരോ വീട്ടിലേക്കും വന്നതിനു ശേഷം ബില്ലുകൾ കൈമാറുന്ന രീതിക്കാണ് മാറ്റം വരുത്താൻ പോകുന്നത്. പുതിയ സ്മാർട്ട് മീറ്ററുകൾ ആണ് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഇതിനു വേണ്ടി സ്ഥാപിക്കുവാൻ കെഎസ്ഇബി ലക്ഷ്യമിടുന്നത്. പുതിയ സ്മാർട്ട് മീറ്റർ എത്തുന്നതോട് കൂടെ ഒരു പ്രീപെയ്ഡ് വൈദ്യുതി എന്ന രീതിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തുള്ള സംവിധാനങ്ങൾ. കേന്ദ്ര സർക്കാർ വൈദ്യുതി…

Read More

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിൽ; ഒരാളെ പിടികൂടി, അഞ്ച് പേർ രക്ഷപ്പെട്ടു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബംഗളൂരു മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ബംഗളൂരു പോലീസും പ്രദേശവാസികളും ചേർന്നാണ് ഒരു കുട്ടിയെ പിടികൂടി തടഞ്ഞുവെച്ചത്. കുട്ടികൾ ബംഗളൂരുവിൽ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മഡിവാളയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കുറിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് പേർ ഓടി രക്ഷപ്പെടുകയും ഒരാളെ…

Read More

നിയമോപദേശം തേടിയേക്കും; ലോകായുക്ത ഭേദഗതിയിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഉടൻ തീരുമാനമെടുക്കില്ലെന്ന് സൂചന. എല്ലാ നിയമവശങ്ങളും ഇക്കാര്യത്തിൽ പരിശോധിക്കും. വിഷയത്തിൽ ഗവർണർ നിയമോപദേശം അടക്കം തേടിയേക്കും. ഇതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമെ ഭേദഗതി വരുത്തുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്നടക്കം പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച ഗവർണർ തിങ്കളാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയ…

Read More

പക്ഷികളെ മാറ്റാൻ വെടി; റൺവേക്ക് സമീപം തീ

  പക്ഷികളെ മാറ്റാൻ പടക്കം പൊട്ടിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം പുൽത്തകിടിയിൽ തീപിടുത്തം ഉണ്ടായി.വൻതോതിൽ പക്ഷിക്കൂട്ടം ഭീഷണിയായതോടെ ആണ് ഇവിടെ പടക്കം പൊട്ടിക്കേണ്ടി വന്നത്. വിമാനത്താവള ചുമതലയുള്ള ഫയർഫോഴ്സ് യൂണിറ്റ് ഉടൻ എത്തി തീ അണച്ചു.

Read More

കേസുകളിൽ 94 ശതമാനവും ഒമിക്രോൺ; സംസ്ഥാനത്ത് ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി

  കേരളത്തിൽ ഇപ്പോഴുള്ളത് ഒമിക്രോണിന്റെ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തുണ്ടാകുന്ന കൊവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോണാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ 80 ശതമാനവും ഒമിക്രോൺ വകഭേദമാണ്. സംസ്ഥാനത്ത് ഐ സിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവുണ്ടായി. കുട്ടികളുടെ വാക്സിനേഷൻ 69 ശതമാനം പൂർത്തിയാക്കി. സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെൽ രൂപവത്ക്കരിച്ചതായി മന്ത്രി പറഞ്ഞു. 04712518584ലാണ് മോണിറ്ററിംഗ് സെൽ നമ്പർ. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക. കൊവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ ഗ്രപരിചരണം…

Read More

കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

  കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ വലിയ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.8 മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാല സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്ക് പുറമെ കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കൊവിഡ്, 11 മരണം; 42,653 പേർക്ക് രോഗമുക്തി

കേരളത്തിൽ 51,739 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂർ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസർഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു; ഇംപ്രൂവ്മന്റ് പരീക്ഷക്ക് മാറ്റമില്ല

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത്. 10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം…

Read More

കോട്ടയം പാലായിൽ സ്‌കൂളിലേക്ക് പോയ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

കോട്ടയം പാലായിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ ഇവർ സ്‌കൂളിലോ തിരികെ ഹോസ്റ്റലിലോ എത്തിയിട്ടില്ല. തുടർന്നാണ് അധികൃതർ പോലീസിൽ പരാതി നൽകിയത്. പാലാ പോലീസ് കേസെടുത്ത് അ്‌വേഷണം ആരംഭിച്ചു നേരത്തെ കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായിരുന്നു. സഹോദരിമാർ അടക്കം ആറ് പെൺകുട്ടികളും കോഴിക്കോട് സ്വദേശിനികൾ തന്നെയാണ്. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Read More

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷാഫാസിനെ ഇരട്ട ജീവപര്യന്തത്തിനുമാണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അബ്ദുൽ ഹാലിം, അബൂബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി. യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും…

Read More