Webdesk

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. രേഖകൾ ഉണ്ണികൃഷ്ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ…

Read More

ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു

ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം.പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്നെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത. ഗസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം.മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് പേർ സ്ത്രീകളുമുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന്…

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഉൾപ്പെടെ പോറ്റിയുടെ ഹാർഡ് ഡിസ്ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്. തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന്…

Read More

കെ സി വേണുഗോപാല്‍ ഞങ്ങളുടെ എല്ലാവരുടേയും നേതാവാണ്,അദ്ദേഹം ആരേയും വെട്ടിയൊതുക്കാറില്ല: ചാണ്ടി ഉമ്മന്‍

തന്നോട് അടുത്തുനില്‍ക്കുന്നവരെ പാര്‍ട്ടി തഴഞ്ഞെന്ന പേരില്‍ താന്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെ സി വേണുഗോപാല്‍ തങ്ങളുടെ എല്ലാവരുടേയും നേതാവാണെന്നും അദ്ദേഹം ആരേയും വെട്ടിയൊതുക്കാറില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ പറഞ്ഞെന്ന പേരില്‍ നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. യുഡിഎഫ് വിശ്വാസ സംരക്ഷണജാഥയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പങ്കെടുത്തിട്ട് വരികയാണ് താനെന്നും ഇതെല്ലാം മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അസംതൃപ്തി ഇല്ലേ എന്ന ചോദ്യത്തിന് അതെല്ലാം കോണ്‍ഗ്രസിനുള്ളില്‍ പറയേണ്ടത്…

Read More

ബീഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ വീണ്ടും പൊട്ടിത്തെറി; സഖ്യം ഉപേക്ഷിച്ച് ജെഎംഎം

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യത്തില്‍ നിന്ന് വിട്ടു. ആറു മണ്ഡലങ്ങളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലാണ് മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് നേരത്തെ ജെ എം എം ആവശ്യപ്പെട്ടിരുന്നു.സീറ്റ് നല്‍കാന്‍ നേതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ജെഎംഎം മാത്രമല്ല മഹാസഖ്യത്തിന് മുന്നിലുള്ള പ്രതിസന്ധി. ഏഴു മുതല്‍ എട്ടുവരെ മണ്ഡലങ്ങളില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഇടതു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍…

Read More

ജാഗ്രത വേണം, ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മലയോര മേഖലകളിൽ കനത്ത മഴ തുടരാനാണ് സാധ്യത. ഉച്ചയ്ക്കു ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള,…

Read More

‘അന്വേഷണത്തിലൂടെ എല്ലാം തെളിയും’; ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട്

അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി. ഇപ്പോൾ ഒന്നും പറയാനില്ല, വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തന്നെ കുടുക്കിയതാണെന്ന് പോറ്റി ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂരിലെ വീട്ടിൽ എസ്.ഐ.ടി. പരിശോധന തുടരുകയാണ്. തട്ടിയെടുത്ത സ്വർണ്ണം എവിടെയെന്ന് കണ്ടെത്താനാണ് രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നത്. തട്ടിയെടുത്ത സ്വർണം എവിടെ സൂക്ഷിച്ചു എന്നത് അടക്കമുള്ള നിർണായക ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നൽകിയിട്ടില്ല. ഹൈദരാബാദിൽ…

Read More

മഹാപ്രതിസന്ധിയില്‍ മഹാസഖ്യം; എട്ട് സീറ്റുകളില്‍ വരെ സൗഹൃദ മത്സരത്തിന് സാധ്യത

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയും മഹാസഖ്യത്തില്‍ പ്രശ്‌നങ്ങളൊഴിയുന്നില്ല. ഏഴു മുതല്‍ എട്ടു സീറ്റുകളില്‍ വരെ സൗഹൃദ മത്സരത്തിന് സാധ്യത. കോണ്‍ഗ്രസ് ബീഹാര്‍ അധ്യക്ഷന്‍ രാജേഷ് റാം മത്സരിക്കുന്ന കുടുംബ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയും മത്സരിച്ചേക്കും. വൈശാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജീവ് സിംഗിനെതിരെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി അഭയ് കുശ്വാഹ മത്സരിക്കും. ലാല്‍ഗഞ്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദിത്യ രാജിനെതിരെ ആര്‍ജെഡി സ്ഥാനാര്‍ഥി ശിവാനി സിംഗ് മത്സരിച്ചേക്കും. മഹാസഖ്യം പരസ്പരം മത്സരിക്കുന്നത് നല്ലതിനല്ലെന്ന് സിപിഐ…

Read More

ഹൈക്കമാന്റ് ആശങ്കയില്‍; കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കും; ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ…

Read More

‘യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല കേസുകൾ എല്ലാം പിൻവലിക്കും’; വി.ഡി. സതീശൻ

കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഇടത് സർക്കാരിന്റെ അവസാന നാളുകളാണ്. 2026ൽ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും, അന്ന് ശബരിമല കേസുകൾ എല്ലാം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശൻ പറഞ്ഞു. 1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച്…

Read More