‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സാമ്പത്തിക ദുര്‍വ്യയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്‍ശനമുണ്ട്. മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതിന്‍മേലാണ് ദേവസ്വം ബോര്‍ഡ് മറുപടി ചോദിച്ചത്. അതിന്മേലാണ് ദേവസ്വം ബോര്‍ഡിനോട്…
