Webdesk

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എസ്ഐടി പരിശോധന. ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് സമാന്തരമായാണ് പരിശോധന നടക്കുന്നത്. തട്ടിയെടുത്ത സ്വർണം എവിടെ സൂക്ഷിച്ചു എന്നത് അടക്കമുള്ള നിർണായക ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നൽകിയിട്ടില്ല. ഹൈദരാബാദിൽ സ്വർണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെയും, പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. 2019 ൽ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വർണ്ണപ്പാളി ബംഗളൂരുവിൽ നിന്നും ഹൈദരബാദിൽ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്….

Read More

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

കരൂർ അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തിയിരുന്നു. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ…

Read More

വയോധികയുടെ മാല പൊട്ടിച്ചോടിയ CPIM കൗൺസിലർക്കെതിരെ നടപടി; പാർട്ടിയിൽ നിന്നും പുറത്താക്കി

കണ്ണൂർ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി യെ സിപിഐഎം പുറത്താക്കി. മാല മോഷണക്കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഐഎം നാലാം വാർഡ് കൗൺസിലറാണ് പി.പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടത്തിയത്. വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചയാളാണ്…

Read More

തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു

തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിനെ തുടർന്ന് പായസക്കട ഇടിച്ചു തകർത്തു. കാറിൽ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. പോത്തൻകോട് റോഡരികിൽ പായസം വിൽക്കുന്ന റസീനയുടെ കടയാണ് തകർത്തത്. KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു.സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഹിജാബ് വിവാദം; മുസ്ലിംലീഗ് ഭീകരതയെ മതവത്കരിച്ചു, 2 ലീഗ് നേതാക്കൾ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: ജോർജ് കുര്യൻ

പള്ളുരുത്തി ഹിജാബ് വിവാദംത്തിൽ ലീഗിന്റെ രണ്ട് നേതാക്കൾ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുസ്ലിംലീഗ് ഭീകരതയെ മത വൽക്കരിച്ചു. രാജകുമാരനും രാജകുമാരിക്കും വയനാട് ജയിക്കാൻ മുസ്ലിലീഗിനെ മുറുകെ പിടിക്കണം. ലീഗ് ശ്രമിക്കുന്നത് ഭീകര വോട്ടുകൾ ഒപ്പം നിർത്താനാണ്. ഓപ്പറേൻ സിന്ദൂർ സമയത്ത് തുർക്കിയുടെ നിലപാടിനെ ലീഗ് പ്രസിഡൻ്റ് അനുകൂലിക്കുന്നുണ്ടൊ എന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ അധികൃതരുടെ വേഷം ചോദ്യം ചെയ്യുന്നത് ശരി അല്ല. ഈ കാര്യത്തിൽ നേരത്തെ തന്നെ കോടതിവിധി ഉള്ളതാണ്. വിദ്യാഭ്യാസ…

Read More

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്’; രമേശ് ചെന്നിത്തല

നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ്. അതിനാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ബഹറീന്‍ ഖത്തര്‍ ഒമാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി….

Read More

‘തരാനുള്ളതെല്ലാം പാർട്ടി തന്നിട്ടുണ്ട്, ചില സാഹചര്യങ്ങളിൽ വിഷമം വരും’; ചാണ്ടി ഉമ്മൻ

കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ . താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. പാർട്ടിയിൽ ജാതി, മതം ഒന്നുമില്ല. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. തനിക്ക് തരാനുള്ളതെല്ലാം പാർട്ടി തന്നു. തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണ്. തനിക്ക് ഒന്നും തരാതിരുന്നിട്ടില്ല. തന്റെ പിതാവിനെ 51 കൊല്ലം എംഎൽഎ ആക്കിയത് ഈ…

Read More

‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സാമ്പത്തിക ദുര്‍വ്യയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്‍ശനമുണ്ട്. മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതിന്‍മേലാണ് ദേവസ്വം ബോര്‍ഡ് മറുപടി ചോദിച്ചത്. അതിന്മേലാണ് ദേവസ്വം ബോര്‍ഡിനോട്…

Read More

മുരളീധരനെ അനുനയിപ്പിച്ചതിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍? 22ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും; മുരളീധരന്റെ പരാതിയില്‍ ഇടപെടുമെന്ന് കെസിയുടെ ഉറപ്പ്

കെപിസിസി പുനസംഘടനയില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. ഈ മാസം 22ന് കോഴിക്കോട് നടക്കാവിലെ വീട്ടില്‍ കെ മുരളീധരനും കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കും. കെ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ സി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരന്‍ വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കാനായി പന്തളത്തേക്ക് തിരിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കെ മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് മുരളീധരനെ അനുനയിപ്പിക്കാന്‍ കെ…

Read More

‘അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കൾ, അവരെ ഓർത്തഡോക്സ് സഭ കൈവിടില്ല’; ഗീവർഗീസ് മാർ യൂലിയോസ്

കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കിയും ചാണ്ടിയും സഭയുടെ മക്കളാണ്. അവരെ ഒരിക്കലും സഭ കൈവിടില്ല. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇവർ. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാർ എകാലത്തും ഉണ്ടായിട്ടുണ്ട്. നല്ല നേതാക്കൾ സഭയിൽ നിന്നും ഉയർന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. സഭ പലവിധത്തിൽ അവഗണന നേരിടുന്നു. സഭാ അംഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നു. സഭാംഗങ്ങളെ ഏത്…

Read More