ഹിജാബ് വിവാദം; മുസ്ലിംലീഗ് ഭീകരതയെ മതവത്കരിച്ചു, 2 ലീഗ് നേതാക്കൾ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: ജോർജ് കുര്യൻ

പള്ളുരുത്തി ഹിജാബ് വിവാദംത്തിൽ ലീഗിന്റെ രണ്ട് നേതാക്കൾ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുസ്ലിംലീഗ് ഭീകരതയെ മത വൽക്കരിച്ചു. രാജകുമാരനും രാജകുമാരിക്കും വയനാട് ജയിക്കാൻ മുസ്ലിലീഗിനെ മുറുകെ പിടിക്കണം. ലീഗ് ശ്രമിക്കുന്നത് ഭീകര വോട്ടുകൾ ഒപ്പം നിർത്താനാണ്. ഓപ്പറേൻ സിന്ദൂർ സമയത്ത് തുർക്കിയുടെ നിലപാടിനെ ലീഗ് പ്രസിഡൻ്റ് അനുകൂലിക്കുന്നുണ്ടൊ എന്നും അദ്ദേഹം ചോദിച്ചു.

സ്കൂൾ അധികൃതരുടെ വേഷം ചോദ്യം ചെയ്യുന്നത് ശരി അല്ല. ഈ കാര്യത്തിൽ നേരത്തെ തന്നെ കോടതിവിധി ഉള്ളതാണ്. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കോടതി വിധിക്കെതിരെ. അധ്യാപകർ സാരിയുടുത്ത് സ്കൂളിൽ വരുമെന്ന് കരുതി വിദ്യാർഥികൾക്കും അത് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനൾ ഭീകരവാദ സംഘടനകളുടെ അജണ്ടക്ക് പിന്നാലെ പോവുകയാണെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു.വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുകയാണ്. ഹൈബി ഈഡന്‍റേത് ലജ്ജാപരമായ നിലപാടാണ്.

പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് എംപിമാരും കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയും. മൊല്ലാക്കന്മാരുടെ സ്കൂളിൽ അവരുടെ മത വസ്ത്രങ്ങൾ ധരിച്ചു അവര്‍ പോകട്ടെ. മറ്റു സ്കൂളിൽ എന്തിനാണ് പോകുന്നത്?. ശബരിമല സീസൺ കാലത്ത് കുട്ടികൾ കറുപ്പുടുത്തുകൊണ്ട് സ്കൂളിൽ വരാറുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.