‘അന്വേഷണത്തിലൂടെ എല്ലാം തെളിയും’; ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട്
അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി. ഇപ്പോൾ ഒന്നും പറയാനില്ല, വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തന്നെ കുടുക്കിയതാണെന്ന് പോറ്റി ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂരിലെ വീട്ടിൽ എസ്.ഐ.ടി. പരിശോധന തുടരുകയാണ്. തട്ടിയെടുത്ത സ്വർണ്ണം എവിടെയെന്ന് കണ്ടെത്താനാണ് രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നത്. തട്ടിയെടുത്ത സ്വർണം എവിടെ സൂക്ഷിച്ചു എന്നത് അടക്കമുള്ള നിർണായക ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നൽകിയിട്ടില്ല. ഹൈദരാബാദിൽ…
