സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദം; പിടിഎ പ്രസിഡന്റിനെതിരെ പൊലീസില്‍ പരാതി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്രവിവാദത്തില്‍ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെയാണ് പരാതി. ജോഷി സമൂഹത്തില്‍ മതസ്പര്‍ദയുണ്ടക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ജമീര്‍ എന്നയാളാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത്…
