Headlines

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി BJP

തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ ന‍ൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല.

സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ 2,000 വാർഡുകളെയാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. ആർഎസ്‌എസിന്റെ സംഘടനാ ശക്തി കൂടി ഉപയോഗപ്പെടുത്തി ഈ വാർഡുകളിൽ വിജയിക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വീതം C2 വാർഡുകൾക്ക് അനുവദിക്കും. എസ്‌ സുരേഷിനാണ് ചുമതല.

കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട 2,000 വാർഡുകളാണ് C3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന എളുപ്പത്തിൽ ഈ വാർഡുകളിൽ ജയിക്കാമെന്ന് BJP കണക്കുകൂട്ടൽ. മൂന്ന് ലക്ഷം രൂപ വാർഡുകൾക്ക് പാർട്ടി നൽകും. അനൂപ് ആന്റണിക്കാണണ് C3 കാറ്റഗറി ചുമതല.

ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കേണ്ട വാർഡുകളാണ് C4 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടുത്ത പോരാട്ടമാണ് ഈ വാർഡുകളിൽ പാർട്ടി പ്രതീക്ഷിക്കുന്നത്. മൂന്ന് ലക്ഷം രൂപ ഓരോ വാർഡിനും അനുവദിക്കും. കെ കെ അനീഷ്കുമാറിന് ചുമതല നൽകിയിരിക്കുന്നത്. ക്രിസ്ത്യൻ ഔട്ട്‌ റീച്ചിന്റെ പരീക്ഷണശാലയായാണ് C5 കാറ്റഗറിയെ പരി​ഗണിക്കുന്നത്. 1,000 ഓളം ക്രിസ്ത്യൻ സ്വാധീനമുള്ള വാർഡുകൾ പിടിക്കാൻ സാധിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ഇത്തരം വാർഡുകളിലെ പ്രവർത്തനം രഹസ്യ സ്വഭാവത്തിലുള്ളത്. നാല് ലക്ഷം രൂപ വരെ C5 കാറ്റഗറിയിലെ 1,000 സ്പെഷ്യൽ വാർഡുകൾക്ക് പ്രത്യേകം നൽകും. ഷോൺ ജോർജിനാണ് ഈ കാറ്റ​ഗറിയിലെ ചുമതല.