Webdesk

ശബരിമല സ്വർണ്ണക്കൊള്ള; സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി

ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും. ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു. ശിൽപശാലകളും ടാർഗറ്റും പിരിവും…

Read More

‘കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ പങ്കെടുക്കില്ല’; നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്….

Read More

പിഎം ശ്രീ: ഫണ്ടിനായി നയം മാറ്റാൻ കേരളം; വിദ്യാഭ്യാസ വകുപ്പിനും സിപിഐക്കും ഇടയിൽ ഭിന്നത

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിർക്കേണ്ടതാണെന്നും പിഎം ശ്രീയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം പറയുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനാണ് സംസ്ഥാനം ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എൻ.ഇ.പിയിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സർക്കാർ ഇതിനെ എതിർക്കുകയാണ് വേണ്ടതെന്നും വിഷയത്തിൽ…

Read More

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം; വിദ്യാര്‍ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം, ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം തീരുമാനം

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് വിടാതിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Read More

പാക്-അഫ്‌ഗാൻ വെടിനിർത്തലിന് ധാരണ; മധ്യസ്ഥത വഹിച്ച് ഖത്തർ

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. വെള്ളിയാഴ്‌ച വൈകിട്ടാണ് അഫ്‌ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ വ്യോമാക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍…

Read More

1476 കോടി എന്തിന് കളയണം’; സംസ്ഥാനം പിഎം ശ്രീയുടെ ഭാഗമാകും; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സിപിഐയുടെ എതിര്‍പ്പ് മറികടന്ന്

പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും 1476 കോടി രൂപ എന്തിന് കളയണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായ രണ്ട് പ്രാവശ്യവും സിപിഐ ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതുമൂലം പിഎം…

Read More

‘ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം’; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് . ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു.ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍…

Read More

‘ചെറിയ പ്രകോപനത്തിന് പോലും പ്രതികരിക്കും’; ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി. പാക് സൈന്യം പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നാണ് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. ചെറിയ പ്രകോപനത്തിന് പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കും. മുഴുവൻ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ പറഞ്ഞു. പാകിസ്താന് പതനമുണ്ടായാൽ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു….

Read More

ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റമെന്ന് ആരോപിച്ച് അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദനം അനുഭവിച്ചുവരികയായിരുന്നു. യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തിലേറ്റ പരുക്കുകള്‍ക്ക് യുവതി ചികിത്സ തേടിയപ്പോള്‍ യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍…

Read More

‘ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി അടഞ്ഞുകിടക്കും’; ഇസ്രയേൽ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഫാ ഇടനാഴി അടഞ്ഞുകിടക്കുമെന്ന് ഇസ്രയേൽ. തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നൽകുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം.പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ…

Read More