Headlines

Webdesk

‘ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നതില്‍ സന്തോഷം’; എം കെ മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഡോ. എം. കെ. മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി. എച്ച്. മുഹമ്മദ് കോയ സാഹിബും തന്റെ വാപ്പയും വളരെ അടുത്ത ബന്ധമായിരുന്നുവെന്നും വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് തങ്ങളുമെന്നും മന്ത്രി കുറിച്ചു. മുനീര്‍ ആരോഗ്യം…

Read More

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ നഷ്ടമായി

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കളാണ് മോഷണം നടത്തിയത്. ഏഴ് മിനിറ്റിനകം മോഷ്ടാക്കൾ കവർച്ച നടത്തി കടന്നു. ഇന്ന് രാവിലെ 9.30 നും 9.40 നും ഇടയിലാണ് കവർച്ച നടന്നത്. കവർച്ചയെ തുടർന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി. എന്നാൽ സംഭവത്തെക്കുറിച്ച് മ്യൂസിയം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത് .മോണലിസ ചിത്രം ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും…

Read More

പ്രസവാനന്തരം 22കാരി മരിച്ച സംഭവം; അനസ്തേഷ്യ പിഴവ് ആരോപിച്ച് കുടുംബം, നിഷേധിച്ച് അധികൃതർ, കാർഡിയോ മയോപ്പതിയാകാം കാരണം എന്ന് വിശദീകരണം

ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ്…

Read More

ഇടുക്കിയടക്കം 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും; ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ…

Read More

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക്…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; തൃശ്ശൂർ സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. കോഴിക്കോട് നഗരത്തിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ച സംഘത്തെ ഡാൻസാഫ് പിടികൂടി ദമാമിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തൃശ്ശൂർ സ്വദേശി ലിജീഷ് ആന്റണി പിടിയിലാകുന്നത്. ഡാൻസാഫ് സംഘത്തിനും കരിപ്പൂർ പൊലീസിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മൂന്ന് ദിവസം മുൻപാണ് ഇയാൾ കരിപ്പൂരിൽ നിന്ന് ദമാമിലേക്ക് പോയത്. ഒരു കിലോ എംഡിഎംഎയുടെ ഉറവിടം എവിടെ?…

Read More

ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തെരച്ചിൽ

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 2 വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്….

Read More

വാക്കുതര്‍ക്കം; കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്

മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് സുഹൃത്ത് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ മൊയ്തീന്‍ക്കുട്ടിയെ പൊലീസ് പിടികൂടി. രാവിലെ ഏഴുമണിക്കാണ് സംഭവം. കാട് വെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്കിടെ കടയരികില്‍ വിശ്രമിക്കുകയായിരുന്നു പ്രവീണ്‍. ഈ സമയമെത്തിയ മൊയ്തീന്‍ കുട്ടി കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം ഓടി…

Read More

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത്. മുന്‍ ജില്ലാ…

Read More

‘സാധാരണ ജനങ്ങളെ അക്രമിക്കുന്നു’; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ നടപടി

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കും. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍…

Read More