‘റഷ്യ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിക്കണമെന്ന് ട്രംപ്’; സെലൻസ്കിയുടെ മിസൈൽ മോഹം പൊലിഞ്ഞു
വൈറ്റ് ഹൗസിൽ നടന്ന കൂടികാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയോട് റഷ്യ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് .അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് സർവ്വ നാശമായിരിക്കും ഫലമെന്ന് പുടിൻ തന്നോട് പറഞ്ഞതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു. ഇതോടെ യുഎസിൽ നിന്ന് ദീർഘദൂര മിസൈൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ സെലൻസ്കിക്ക് നിരാശയോടെ പടിയിറങ്ങേണ്ടിവന്നു. സെലൻസ്കി ആഗ്രഹിക്കുന്ന മിസൈൽ നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിയും തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഊർജകേന്ദ്രങ്ങളിൽ ദീർഘദൂര മിസൈൽ പ്രയോഗിക്കണമെന്നും…
