Headlines

Webdesk

ജിഎസ്ടിയിൽ അഴിച്ചുപണി; ഇനി ഉണ്ടാകുക 5 %, 18% സ്ലാബുകൾ മാത്രം, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 5 %, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയിൽ നിന്ന് ഒഴിവാക്കിയത്. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ…

Read More

ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും…

Read More

‘മാറ്റം ഏറെ വൈകി; ഇരട്ട GST ഘടനയെ സ്വാഗതം ചെയ്യുന്നു’; പി ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇരട്ട ജിഎസ്ടി ഘടനയെ സ്വാഗതം ചെയ്യുന്നു.എന്നാൽ ഏറെ വൈകിയാണ് മാറ്റമെന്നും ചിംദംബരം പറഞ്ഞു. നല്ല തീരുമാനമാണെങ്കിൽ പോലും എട്ട് വർഷം എന്നത് വൈകി പോയി എന്നാണ് അദേഹത്തിന്റെ പ്രതികരണം. നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് പി ചിദംബരം പറഞ്ഞു. ഇരട്ട നികുതി ഘടനയിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകൾ മാത്രമാകും ഇനിയുണ്ടാവുക….

Read More

അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം; പന്തളം രാജകുടുംബത്തെ സന്ദർശിക്കാൻ കുമ്മനം രാജശേഖരൻ

അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. അയ്യപ്പ സംഗമത്തിന് ബദലായി ബിജെപി നടത്തുന്ന വിശ്വാസ സംഗമത്തെ എങ്ങനെ നേരിടും എന്നതാണ് സിപിഐഎമ്മിലെ പുതിയ ചർച്ച. ശബരിമല കർമ്മ സമിതിയും പന്തളം കൊട്ടാരവും സംയുക്തമായി വിശ്വാസ സംഗമം നടത്താനാണ് നീക്കം. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഇന്ന് പന്തളം രാജകുടുംബത്തെ സന്ദർശിക്കും. വിശ്വാസ സംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യ നാഥ് എന്നിവരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പന്തളം രാജകുടുംബത്തിന്റെ…

Read More

കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ കുന്നംകുളത്തെ പൊലീസ് മൂന്നാം മുറയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 2023 ഏപ്രിൽ 5ന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന…

Read More

യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസിന്റെ മൂന്നാംമുറ; സണ്ണി ജോസഫ് നാളെ തൃശൂരിലേക്ക്

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റിന് നേരെയുണ്ടായ പൊലീസിന്റെ മൂന്നാംമുറയിൽ പ്രതിഷേധം കനക്കുന്നതിനിടെ വിഷയം ഏറ്റെടുത്ത് കെപിസിസി. നാളെ തൃശൂരിൽ എത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ നേരിൽ കാണും. പൊലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ് സ്റ്റേഷനില്‍ സിസിടിവിയില്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദിച്ചുവെന്നും രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും മർദനമേറ്റ സുജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തല്‍….

Read More

ശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ

നാല്പതുകാരിയുടെ വയറ്റിൽനിന്ന് 222 കല്ലുകൾ പെറുക്കിയെടുത്തത് ഡോക്ടർമാർ. പത്തനംതിട്ട സ്വദേശിനിയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലുകൾ കണ്ടെത്തി പുറത്തെടുത്തത്. ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വ സംഭവമാണ്. വീട്ടമ്മ കഴിഞ്ഞ ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി ഡോക്ടറോട് വിവരങ്ങൾ പറഞ്ഞത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നുനടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം…

Read More

കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്; കുറ്റവാളികളെ സേനയിൽ നിന്ന് പിരിച്ചുവിടണം, സണ്ണി ജോസഫ്

യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി എസിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ കുറ്റവാളികളായ പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്നും കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. സുജിത്തിന് ക്രൂര മർദനമെറ്റെന്ന അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും മതിയായ നടപടി ഉണ്ടായില്ല.കുറ്റവാളികളെ ഇനിയും സംരക്ഷിച്ചാൽ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച്…

Read More

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം; ഒരുക്കങ്ങളിലേക്ക് കടക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം. തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ശില്‍പശാലകളും പൊതുയോഗങ്ങളും ഉള്‍പ്പടെ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാകേണ്ടത് അനിവാര്യം എന്നാണ് സിപിഐഎം വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രധാന അജണ്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നലെ സംസ്ഥന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ഓണത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാലുടന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്…

Read More