Headlines

Webdesk

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം…

Read More

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്: ജാ​ഗ്രത പാലിക്കണം, 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ…

Read More

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും

യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റായി ബിനു ചുള്ളിയിലും ചുമതലയേൽക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ യോഗവും അന്ന് തന്നെ ചേരും. യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാണ്. അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യമാണ് അധ്യക്ഷനായി…

Read More

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ എന്ന് സംശയം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.

Read More

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ ഉന്മൂലനം ചെയ്യും; കടുപ്പിച്ച് ട്രംപ്

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസിനെതിരെ അമേരിക്കൻ സൈന്യം ഇടപെടില്ല. എന്നാൽ, ഇസ്രയേൽ സൈന്യത്തോട് ഗസ്സയിലേക്ക് പോകാൻ താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ അവർ അങ്ങോട്ട് പോകുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന കാര്യം ആരും മറക്കരുതെന്ന് ഡോണൾഡ് ട്രംപ് പരസ്യമായി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ഇസ്രയേൽ സേന പിൻവാങ്ങിയതെന്നാണ് സൂചനകൾ. ഗസ്സയിലേക്കുള്ള മാനുഷിക സഹായം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും.കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻപോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ…

Read More

രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ എത്തും; നാളെ ശബരിമലയിൽ ദർശനം നടത്തും

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ…

Read More

‘വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായം കിട്ടുന്ന പദ്ധതി’; പിഎം ശ്രീയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

പിഎം ശ്രീ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായം കിട്ടുന്ന പദ്ധതിയെന്ന ന്യായീകരണമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പദ്ധതി വഴി കേന്ദ്ര നയങ്ങള്‍ നടപ്പാക്കുന്നതിനെയേ എതിര്‍ക്കേണ്ടതുള്ളുവെന്നും വിഷയത്തില്‍ സിപിഐ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഞങ്ങളുടെ എതിര്‍പ്പ് ആദ്യമേ പറഞ്ഞതാണ്. ആ എതിര്‍പ്പ് അങ്ങനെ തന്നെ പറയും. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ ഒരു നിലപാടിന്റെ ഭാഗമായി, കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടാതാവരുത് – അദ്ദേഹം പറഞ്ഞു. അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാനുളള…

Read More

‘ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു; കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്

വരുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു , ഓർമ്മക്കുറവും ആവോളം, കുടുംബത്തിനൊപ്പം ആയിരിക്കും ഇനിയെന്നും മേയർ പറഞ്ഞു. പാർട്ടിയെ ഇക്കാര്യം അറിയിക്കുമെന്ന് ബീന ഫിലിപ്പ് പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിൽ പാർട്ടി പറഞ്ഞാൽ ആലോചിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക വൃത്തിയിൽ നിന്നാണ് ഡോക്ടർ ബീന ഫിലിപ്പ് 2020ൽ മേയർ കുപ്പായമണിയുന്നത് . തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ…

Read More

റൊണാൾഡോ ഇന്ത്യയിലേക്കില്ല; AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈൽ ഉയർത്തുമെന്നും പ്രാദേശിക ശ്രദ്ധ ആകർഷിക്കുമെന്നും പ്രതീക്ഷിച്ച് എഫ്‌സി ഗോവയുടെ മാനേജ്‌മെന്റ് അൽ-നാസറിനോട് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 22 ന് ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ്…

Read More