Headlines

Webdesk

GST പരിഷ്കരണം; ‘വരുമാന നഷ്ടം ഉണ്ടാകും; യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ല’; മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് എന്നീ 4 മേഖലകളിൽ മാത്രം കേരളത്തിന് 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. എല്ലാ സംസ്ഥാങ്ങൾക്കും നഷ്ടം ഉണ്ടാകും. വില കുറയുമ്പോൾ ഉപഭോഗം വർധിക്കും അതിലൂടെ വരുമാന നഷ്ടം പരിഹരിക്കപ്പെടും എന്നാണ് കേന്ദ്ര ത്തിന്റെ വിശദീകരണം. യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടു നിരോധനം പോലെ ജനകീയ പ്രഖ്യാപനം അല്ല, പഠനം ആണ്…

Read More

കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസുകാർക്ക് എതിരെ ശക്തമായ നടപടി വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥരെ പുറത്താക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ‌ നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്ന് അദേഹം…

Read More

കൊല്ലത്ത് KSRTC ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക്…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു. അന്വേഷണം റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ, ആരോപണ വിധേയനായ ഡോക്ടർ തുടങ്ങിയവർ വിപുലീകരിച്ച വിദഗ്ധസമിതിക്ക് മുന്നിൽ ഹാജരായിരുന്നു. നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കാനുള്ള ശ്രമം നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ബോർഡ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ, ഗൈഡ് പുറത്തെടുക്കാനുള്ള സാധ്യത തേടാൻ തീരുമാനിച്ചത്. സുമയ്യയും കുടുംബവും മെഡിക്കൽ…

Read More

കാസർഗോഡ് ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും…

Read More

‘എല്ലാ മേഖലയിലും സ്ത്രീകൾ മുന്നിലാണ്, അമ്മയിലും അത് നടന്നു’; മോഹൻലാൽ

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികൾ വനിതകളായത് നല്ലതെന്ന് മോഹൻലാൽ.എല്ലാ മേഖലയിലും സ്ത്രീകൾ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവർത്തനം നടക്കും. സംഘടനയിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നും മോഹൻലാൽ ട്വന്റി ഫോറിനോട് പറഞ്ഞു.മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ശബരിമലയിൽ പ്രാർത്ഥന നടത്തിയതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നടി ശ്വേത മേനോനാണ് സംഘടനയെ നയിക്കുന്നത്. കുക്കു പരമേശ്വരൻ ആണ്…

Read More

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടൽ സർക്കാരിൻ്റെ പരിഗണനയിൽ

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പുണ്ട്. കാലാനുസൃതമായ വേതനപരിഷ്കരണം വേണമെന്നതിലാണ് യോജിപ്പ്. ഒടുവിൽ 2018-ലാണ് സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാർക്ക് അലവൻസ് അടക്കം 97,000 രൂപയാണ്…

Read More

‘പൊലീസുകാർ സുജിത്ത് വി എസിനെ സ്റ്റേഷനിൽ എത്തിച്ചു മർദിച്ചു’; കുന്നംകുളത്തെ മൂന്നാംമുറയിൽ നിർണായക അന്വേഷണ റിപ്പോർട്ട്

തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ നിർണായക അന്വേഷണ റിപ്പോർട്ട് . റിപ്പോർട്ട് മർദ്ദനം സ്ഥിരീകരിക്കുന്നത്. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നത്. പൊലീസുകാർ സുജിത്ത് വി എസിനെ സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വഴിയിൽ നിർത്തി മർദ്ദിച്ചു എന്ന ആരോപണവും റിപ്പോർട്ട് ശരിവെക്കുന്നുണ്ട്. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദ്ദിച്ചു എന്നതായിരുന്നു ആരോപണം. ജി ഡി ചാർജ് ഉണ്ടായിരുന്ന ശശിധരൻ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധം; ബിഹാറിൽ ഇന്ന് NDAയുടെ ബന്ദ്

ബിഹാറിൽ എൻഡിഎ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ചതിന് എതിരെയാണ് പ്രതിഷേധം. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകും. ആശുപത്രി, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട് ദർഭംഗയിൽ നടന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തിയത്….

Read More

പഞ്ചാബിൽ മഴക്കെടുതി; 37 മരണം, കരകവിഞ്ഞ്​ നദികൾ

പഞ്ചാബിൽ മഴക്കെടുതിയിൽ മരണം 37 ആയി. സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂർ, കപൂർത്തല, അമൃത്സർ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്. പഞ്ചാബിലെ സ്കൂളുകൾക്ക് ഏഴാം തീയതിവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ അതിരൂക്ഷമായ വെള്ളക്കെട്ടിലാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന…

Read More