ഈ നാടിന്റെ മതേതരത്വവും സമാധാനവും സംസ്കാരവും തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇവിടുത്തെ ജനങ്ങള്‍ – ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍സ് എല്ലാം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ കുട്ടികള്‍ക്ക് എത്രയോ ഫ്ളക്സിബിലിറ്റി കൊടുക്കുന്ന ഒരു പോളിസിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആറാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സ്കില്ലിംഗ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ ഒരു നയമാണ്. അതില്‍ ക്രെഡിറ്റ് ഫ്രേംവര്‍ക്ക് ഉണ്ട്. കുട്ടികള്‍ ഒരു കൊല്ലം സ്കൂള്‍ ഡ്രോപ്പ് ഔട്ട് ആയി ഒരു മൂന്ന് കൊല്ലം കഴിഞ്ഞിട്ട് സ്കൂളില്‍ മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം ഉണ്ടെങ്കില്‍ അത് സാധിക്കും. സ്കൂളില്‍ നിന്ന് വിട്ട് ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞിട്ട് കോളജില്‍ അഡ്മിഷന് വേണമെന്ന് ആഗ്രഹിച്ചാല്‍ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ അതില്‍ ഫ്ളെക്സിബിലിറ്റിയുണ്ട്. ഇതെല്ലാം മനസിലാക്കിയിട്ടും ആറെട്ട് കൊല്ലം പിണറായി വിജയനും ശിവന്‍കുട്ടിയും ചവിട്ടി വച്ചിരിക്കുകയാണ് നാഷണല്‍ എജുക്കേഷന്‍ പോളിസി. ഇത് എന്തിന് ചെയ്തു. കുട്ടികളെല്ലാം പുറത്ത് പോയി പഠിക്കുന്നു, കോളജുകളില്‍ ഇന്നും 30 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിന്റെ ഫലമാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം മുന്നണിയില്‍ തര്ക്കവിഷയമായതിനെ തുടര്‍ന്ന് എല്‍ഡിഎഫ് നേതൃയോഗം വിളിക്കും.മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി യോഗം വിളിക്കാനാണ് ധാരണ. നിലപാടില്‍ ഉറച്ച് നിന്നാല്‍ സിപിഐയെ പിന്തുണയ്ക്കുമെന്ന്
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.