വിജില്‍ കൊലക്കേസ്; മൃതദേഹാവശിഷ്ടങ്ങളും കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി
കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് അടുത്തുള്ള സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. മൃതശരീരം കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി. തലയോട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികളായ നിഖിലിൻ്റെയും ദീപേഷിൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു ഈ പരിശോധന. മൃതദേഹ അവശിഷ്ടങ്ങൾ ഇനി ഡിഎൻഎ ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കായി അയക്കും. ഏഴു ദിവസം നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് വിജിലിൻ്റേത് എന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു, ഇത് പ്രതികൾ…
