ശിരോവസ്ത്ര വിവാദം, സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി; പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു
ശിരോവസ്ത്ര വിവാദത്തിൽ പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ”തന്റെ മകള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക് പോവുകയാണ്. അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും…
