കേരള കാർഷിക സർവകലാശാലയിലെ NEP; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ നൽകുന്നത് ദീക്ഷാരംഭം എന്ന പേരിൽ; പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിച്ചത് ചെറുവയൽ രാമനെ
കേരള കാർഷിക സർവകലാശാലയിലെ ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കിയെന്ന് തെളിയിക്കുന്ന രേഖകൾ . കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടൽ വ്യക്തമാക്കുന്നതാണ് രേഖ. ദീക്ഷാരംഭം എന്ന പേരിലാണ് പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ നൽകുന്നത്. ദീക്ഷാരംഭം എന്ന പേര് സ്വീകരിക്കുന്നതിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നിരുന്നു. എതിർപ്പു മറികടന്ന് കേന്ദ്രം നൽകിയ പേര് കൃഷിവകുപ്പിന് കീഴിലുള്ള സർവ്വകലാശാല നടപ്പാക്കി. പരമ്പരാഗത മൂല്യങ്ങളിൽ ഊന്നിയുള്ള പഠനമാകണം നടത്തേണ്ടതെന്നും സിലബസ്സിൽ…
