Webdesk

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീകൾക്കും കർഷകർക്കുമായി പ്രത്യേകം പദ്ധതികൾ, മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി. ബിഹാറിന് തേജസ്വിയുടെ പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് പ്രകടനപത്രിക ഇറക്കിയിരിക്കുന്നത്. തുല്യ തൊഴിലിന് തുല്യ വേതനം. ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വന്തമായി ഭൂമിയും വീടും കുറ്റവാളികൾക്ക് അതിവേഗം ശിക്ഷയുറപ്പാക്കും.സ്ത്രീകൾക്കും കർഷകർക്കുമായി പ്രത്യേകം പദ്ധതികൾ നടപ്പാകും. മുസ്ലീം സമൂഹത്തിന് തുല്യതയും പുരോഗതിയും ഉറപ്പാക്കുന്നതിന് സച്ചാർ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കും. വഖഫ് ഭേദഗതിയിൽ നിർത്തിവയ്ക്കും എന്നത് ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും തൊഴിലാളി വർഗത്തിനും വേണ്ടിയുള്ള നിരവധി വാഗ്ദാനങ്ങൾ പ്രകടനപത്രിയിൽ ഉണ്ട്. നിതീഷ് കുമാറിനെ…

Read More

‘സംസ്കൃതം അറിയില്ല, പക്ഷെ PHD നൽകണം’; കേരള സർവകലാശാലയിൽ SFI നേതാവിന് സംസ്കൃതത്തിൽ PHD നൽകാൻ ശിപാർശ

കേരള സർവ്വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശിപാർശ. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിൻ വിജയനാണ് PHD യ്ക്ക് ശിപാർശ നൽകിയത്. മൂല്യനിർണയ സമിതി ചെയർമാൻ്റെ ശിപാർശ എതിർത്ത് ഡീൻ നൽകിയ റിപ്പോർട്ട് പുറത്ത്. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയൻറെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ സംസ്കൃതം വകുപ്പ് മേധാവി സിഎൻ വിജയകുമാരി ഉന്നയിക്കുന്നത്. പിച്ച്ഡി തീസിസ് ആയിപോലും…

Read More

ആരാധകര്‍ക്ക് ആശങ്കയായി ശ്രേയസ് അയ്യരുടെ പരിക്ക്; കുടുംബാംഗം സിഡ്‌നിയിലേക്ക്

സിഡ്‌നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി വിവരം. ഐസിയുവിലായിരുന്ന താരത്തെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ക്രിക് ബസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ താരത്തിന്റെ ബന്ധു ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹര്‍ഷിത് റാണയുടെ ബോളിങിനിടെ അലക്‌സ് കെറിയെ പുറത്താക്കാനായി ഒരു ഡൈവിംഗ് ക്യാച്ചിനുള്ള ശ്രമത്തിനിടെ…

Read More

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് തലശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് സംഘർഷത്തിന്പിന്നാലെ സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. രാപ്പകൽ പൊലീസുകാർ വീട് കയറി ഇറങ്ങുന്നതിനാൽ കുട്ടികൾ ഭീതിയിൽ ആണെന്നും സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു….

Read More

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

തൊടുപുഴ ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. മകനെയും കുടുംബത്തേയും ചുട്ടു കൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2022 മാർച്ച് 19ന് നടന്ന കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ വേഗത്തിൽ ആക്കുകയായിരുന്നു. പിതൃസ്വത്ത് ഹമീദിന്റെ പേരിൽ എഴുതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മകനേയും രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തേയും പെട്രോൾ ഒഴിച്ച് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു. പരമാവധി ശിക്ഷ നൽകണം എന്നും കൊലപാതകം പൊതുസമൂഹത്തെ ഞെട്ടിച്ചെന്നും പ്രോസിക്യൂഷൻ…

Read More

തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചർച്ച നടന്നേക്കും. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കം നടക്കുന്നത്. ഇത് തുടർന്നാണ് മന്ത്രിസഭ യോഗം വൈകുന്നേരത്തേക്ക് മാറ്റിയത്. പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച്…

Read More

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം, കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ KPCC

കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് KPCC പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു. ചില മാറ്റങ്ങളും നിർദ്ദേശിച്ചു. നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. വയനാട് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കൂടിയാലോചന ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചക്ക വോട്ടിന്…

Read More

കാർഷിക സർവകലാശാല ഫീസ് വർധന: തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ SFIയുടെ വൻ പ്രതിഷേധം

ഫീസ് വർധനയ്ക്കെതിരെ തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ എസ്എഫ്ഐയു‌ടെ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഫീസ് വർദ്ധന പിൻവലിക്കാതെ ഇന്നത്തെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ സമരം പ്രഹസനം അല്ല. കെഎസ്‌യുവിനെയും എഐഎസ്എഫ് നെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ്എഫ്ഐയോട് വേണ്ട. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി…

Read More

അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച് വരാം; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് കെ സുധാകരൻ

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ…

Read More

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: തീരുമാനത്തിൽ ഉറച്ച് CPI

നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി. സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയിൽ‌ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ…

Read More