കേരള സർവ്വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശിപാർശ. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിൻ വിജയനാണ് PHD യ്ക്ക് ശിപാർശ നൽകിയത്. മൂല്യനിർണയ സമിതി ചെയർമാൻ്റെ ശിപാർശ എതിർത്ത് ഡീൻ നൽകിയ റിപ്പോർട്ട് പുറത്ത്.
ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയൻറെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ സംസ്കൃതം വകുപ്പ് മേധാവി സിഎൻ വിജയകുമാരി ഉന്നയിക്കുന്നത്. പിച്ച്ഡി തീസിസ് ആയിപോലും പരിഗണിക്കാൻ കഴിയാത്തതാണ് വിപിൻ വിജയൻ സമർപ്പിച്ചത്.
ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് മലയാളത്തിലോ സംസ്കൃതത്തിലോ ഇംഗ്ലീഷിലോ ഉത്തരമില്ല. സംസ്കൃതം എഴുതാനോ വായിക്കാനോ പോലും അറിയില്ല.. ഇത്തരം ഗവേഷണങ്ങൾ ഒരു വിദഗ് സമിതികൊണ്ട് പരിശോധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിപിനിന് പിഎച്ച്ഡി നൽകാനുള്ള മൂല്യനിർണയ സമിതി ചെയർമാന്റെ ശിപാർശ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനിരിക്കുകയാണ് കത്ത് പുറത്തുവന്നത്. ആരോപണങ്ങളാൽ വൈസ് ചാൻസിലർ അന്വേഷണത്തിന് ഉത്തരവിട്ടു.. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവാണ് വിപിൻ വിജയൻ. തനിക്കെതിരെയുള്ള കത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് എന്ന് വിപിൻ വിജയൻ പ്രതികരിച്ചു.






