Headlines

Webdesk

മുത്തൂറ്റ് ശാഖയിൽ തോക്കുചൂണ്ടി മോഷണം; ഏഴ് കോടിയുടെ സ്വർണം നഷ്ടപ്പെട്ടു

മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി മോഷണം. ഏഴ് കോടി രൂപയുടെ സ്വർണം മോഷ്ടാക്കൾ കവർന്നു. രാവിലെ പത്ത് മണിക്ക് ശാഖ തുറന്നതിന് പിന്നാലെ എത്തിയ ആറംഗ സംഘമാണ് കൊള്ള നടത്തിയത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. തോക്കുചൂണ്ടി മാനേജരെ അടക്കം ഇവർ കെട്ടിയിട്ടു. തുടർന്നാണ് കവർച്ച നടത്തിയത്. ഏഴ് കോടിയുടെ സ്വർണത്തിനൊപ്പം ഒരു ലക്ഷത്തോളം രൂപയും ഇവർ കൊണ്ടുപോയി ജീവനക്കാരുടെ മൊഴി അടിസ്ഥാനപ്പെടുത്തിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണം; ജീവൻ അപകടത്തിലെന്ന് ബന്ധുക്കൾ

ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ശശികലയുടെ ജീവൻ അപകടത്തിലാണ്. കേരളം അല്ലെങ്കിൽ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കർണാടക ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ബന്ധുക്കൾ സമീപിക്കും. ഇന്നലെ ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി, ചുമ, കടുത്ത ശ്വാസതടസ്സം, തളർച്ച എന്നിവ അനുഭവപ്പെട്ടതോടെയാണ് ബുധനാഴ്ച ഉച്ചയോടെ ശശികലയെ ജയിലിൽ നിന്ന് ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More

സിഎജിക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ നിയമസഭ പാസാക്കി

സിഎജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസായി. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സി എ ജി സംസ്ഥാന സർക്കാരിനെതിരെ അനാവശ്യമായി കടന്നുകയറുന്നുവെന്നാണ് വിമർശനം. റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കും. സർക്കാർ ഭാഗം കേൾക്കാതെയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർത്തു. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ നിയമസഭക്ക് അധികാരമില്ലെന്നും റി്‌പ്പോർട്ട് സഭയിൽ വെച്ചാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും സതീശൻ…

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയിലെത്തി. തിങ്കളാഴ്ച സ്വർണവില 36,400 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 600 രൂപയുടെ വർധനവാണുണ്ടായത്.

Read More

ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ

ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വർധിപ്പിച്ചു. സർവകാല റെക്കോർഡിലാണ് ഇന്ധനവില ഇപ്പോഴുള്ളത് ജനുവരി മാസത്തിൽ അഞ്ചാം തവണയാണ് ഇന്ധനവില ഉയരുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85.61 രൂപയായി. ഡീസലിന് 79.77 രൂപയായി.

Read More

വയനാട് അമ്പലവയലിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട ആളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

Read More

കളമശ്ശേരി 37ാം വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം; തൃശ്ശൂർ കോർപറേഷൻ പുല്ലഴി വാർഡ് യുഡിഎഫിന്

കളമശ്ശേരി 37ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് അട്ടിമറി ജയം. ഇടതുസ്വതന്ത്രൻ റഫീഖ് മരയ്ക്കാറാണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് ജയം. ലീഗിന്റെ സിറ്റിംഗ് സീറ്റിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. കളമശ്ശേരിയിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും 20 സീറ്റ് വീതമായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തി. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 21-20 എന്ന നിലയിലെത്തി. അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് തൃശ്ശൂർ കോർപറേഷനിലെ പുല്ലവഴി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി…

Read More

സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവർത്തക യൂനിയനാണ് ഹർജി നൽകിയത്. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയുൾപ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പൻ അറിയിച്ചിട്ടുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറി എന്നാണ് സിദ്ദിഖ് കാപ്പനെ ആദ്യ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ വിശേഷിപ്പിച്ചരുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഉള്ള ബന്ധത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു…

Read More

അശോക് ഗ്ലെഹോട്ട് ഇന്ന് കേരളത്തിലെത്തും; കോൺഗ്രസിൽ നിർണായക ചർച്ചകൾക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഹൈക്കമാൻഡ് നിയോഗിച്ച അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ഇന്ന് കേരളത്തിലെത്തും. ഇതോടെ ഇന്നും നാളെയുമായി കോൺഗ്രസിൽ നിർണായക ചർച്ചകളാണ് നടക്കാനിരിക്കുന്നത്. പാർട്ടി നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി നാളെ യോഗം ചേരും. നാളെ രാവിലെ ഗെഹ്ലോട്ട് സംസ്ഥാനത്തെ എംപിമാരുമായും എംഎൽഎമാരുമായും ചർച്ച നടത്തും. ഇതിന് ശേഷം കെപിസിസി ഭാരവാഹി യോഗം ചേരും അതേസമയം കൊച്ചിയിൽ യുഡിഎഫ് ജില്ലാ…

Read More

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

സിഎജിക്കെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക അതേസമയം പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഓപൺ സർവകലാശാല ബിലും ഇന്ന് പാസാക്കും. ഇനി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് സംഭവബഹുലമായ സഭാ സമ്മേളനമാണ് കഴിഞ്ഞു പോകുന്നത്. ബജറ്റും, സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും സിഎജി…

Read More