നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇന്നത്തെ വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് .അറിയിക്കാമെന്നും കോടതി വ്യക്തമാക്കി കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ ‘പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ മാസം 14 ന് ശരത് ബാബു എന്ന സാക്ഷിയെ വിസ്തരിക്കുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കമെന്ന് പ്രോസിക്യൂഷൻ നൽകിയ ട്രാൻസ്ഫർ പെറ്റീഷനിൽ പറയുന്നു. വിചാരണയ്ക്കിടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും…
