Headlines

Webdesk

തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാൻസ് മോഷണം: നാല് പ്രതികൾ പിടിയിൽ, മോഷണമുതലും കണ്ടെടുത്തു

തമിഴ്‌നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ഫിനാൻസിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. സംഘത്തിലെ നാല് പേരാണ് പിടിയിലായത് ഹൈദരാബാദിൽ നിന്നാണ് സംഘം പിടിയിലായത്. മോഷണമുതലും അന്വേഷണ സംഘം കണ്ടെത്തിയതായാണ് അറിയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും മൂന്ന് മണിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടന്നത്. 24…

Read More

വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: ദേശീയപാത 66ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ െ്രെഡവര്‍ യമനപ്പ വൈ തലവാര്‍ (35) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുമാകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് െ്രെഡവറെ പുറത്തെടുത്തത്. പക്ഷെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്….

Read More

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  ഷഹലാ ഷെറിൻ (11)  ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ  കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. ഷഹലാ ഷെറിന്റെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം  കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ…

Read More

ഭക്ഷ്യക്കിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സപ്ലൈക്കോ ജി.എം

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന് സപ്ലൈകോ ജീവനക്കാർക്ക് ജനറൽ മാനേജരുടെ മുന്നറിയിപ്പ്. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ പ്രവർത്തനത്തെ തുരങ്കം വെക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് ജനറൽ മാനേജർ ആർ രാഹുലിന്റെ മുന്നറിയിപ്പ് പദ്ധതി അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കത്തിൽ പറയുന്നു. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായി പായ്ക്ക് ചെയ്ത് സമയബന്ധിതമായി…

Read More

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; പ്രതികളുടെ റിമാൻഡ് നീട്ടി

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പാലക്കാട് പോക്‌സോ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്ത മാസം അഞ്ച് വരെ നീട്ടുകയും ചെയത്ു തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിൽ അപേക്ഷ നൽകിയത്.

Read More

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 87.63 രൂപയായി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ജനുവരി മാസത്തിൽ ഇത് ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.97 രൂപയായി. ഡീസൽ 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ 87.63 രൂപയും ഡീസൽ 81.68 രൂപയുമായി.

Read More

മലക്കം മറിഞ്ഞ് കെ.വി തോമസ്: ഇന്ന് മാധ്യമങ്ങളെ കാണില്ല, ചർച്ചക്കായി തിരുവനന്തപുരത്തേക്ക്

കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് മാധ്യമപ്രവർത്തകരെ കാണാനുള്ള നീക്കം കെ വി തോമസ് ഉപേക്ഷിച്ചു. സോണിയ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് കെ വി തോമസ് നിലപാട് മാറ്റിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി കേന്ദ്ര നേതൃത്വത്തെ കാണാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു സോണി പറഞ്ഞാൽ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ല. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി ചർച്ച നടത്തുമെന്ന് കെ വി തോമസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും കെ വി തോമസ് പറഞ്ഞു….

Read More

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ സംസ്ഥാനത്ത് തുറന്നിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതൽ ഇളവ്. 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനാണ് ഇളവുകള്‍ വരുത്തിയത്. സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനു അനുമതി. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും…

Read More

മസിനഗുഡിയിൽ ടയറിൽ തീ കൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു; രണ്ട് പേർ പിടിയിൽ

തമിഴ്നാട് മസിനഗുഡിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആനയുടെ നേർക്ക് എറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡിൽ അവശ നിലയിലയിൽ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരുക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏതാനും മാസങ്ങളായി മസിനഗുഡിയിലെ…

Read More

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ബന്ധുക്കൾ റാഞ്ചിയിലേക്ക് തിരിച്ചു

കാലിത്തീറ്റ കുംഭകോണ കേസിൽ ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ലാലു ഉള്ളത്. ലാലുവിന്റെ മകൾ മിസാ ഭാരതിയാണ് ആശുപത്രിയിൽ കൂടെയുള്ളത്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയിൽ നിന്ന് റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More