Headlines

Webdesk

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ…

Read More

മേപ്പാടിയിൽ കവറേജ്‌ ഓൺ വീൽസ്‌ ലഭ്യമാക്കി

മേപ്പാടിയിൽ കവറേജ്‌ ഓൺ വീൽസ്‌ ലഭ്യമാക്കി. മൊബെയിൽ ഡാറ്റാ സിഗ്നൽ ലഭ്യമാക്കാനായി ഈ സഞ്ചരിക്കുന്ന സംവിധാനത്തിലൂടെ സാധിക്കും. വാർത്താ വിനിമയത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ ഇത്‌ സഹായകമാണ്‌. കൂടാതെ അടിയന്തര ഘട്ട സേവനമായും ഈ സൗകര്യം ഏത്‌ മേഖലയിലും നമുക്ക്‌ ഉപയോഗപ്പെടുത്താനാകും.

Read More

ഇന്ന് രോഗമുക്തി 2196 പേർക്ക്; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 22,676 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2196 പേർ. ഇതിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും 618 പേരുണ്ട്. കൊല്ലം ജില്ലയിൽ 204 പേരുടെയും പത്തനംതിട്ട ജില്ലയിൽ 88 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ…

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി…

Read More

വയനാട്ടിൽ 40 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (06.09.20) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം…

Read More

പിടി തരാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169…

Read More

സൂപ്പര്‍ കിംഗ്‌സിലേക്കുള്ള റെയ്‌നയുടെ മടങ്ങി വരവ്; ഇനി ബി.സി.സി.ഐ കനിയണം

ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ വിഷയത്തില്‍ ഇടപെട്ട് ബി.സി.സി.ഐ. സൂപ്പര്‍ കിംഗ്‌സിനൊപ്പം വീണ്ടും ഈ സീസണില്‍ ചേരാന്‍ റെയ്ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് നേരത്തേ ടീം വിട്ട് നാട്ടിലേക്കു തിരികെ പോയി എന്നതിന്റെ യഥാര്‍ഥ കാരണം തങ്ങള്‍ക്കു അറിയേണ്ടതുണ്ടെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ‘റെയ്നയുടെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം ബി.സി.സി.ഐയ്ക്കു അറിഞ്ഞേ തീരൂ. ചിലപ്പോള്‍ അത് വ്യക്തിപരമോ കുടുംബവുമായി ബന്ധപ്പെട്ടതോ അതുമല്ലെങ്കില്‍ ടീമുമായുള്ള തര്‍ക്കമോ ആവാം. അത് സി.എസ്.കെയുടെ ആഭ്യന്തര കാര്യമാണ്….

Read More

കോവിഡും ഹോമിയോ മരുന്നും: ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ട്. മൂന്നോ നാലോ…

Read More

കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് ഉയര്‍ത്തിയത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍…

Read More

കിക്ക് ബോക്‌സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: കിക്ക് ബോക്‌സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്

Read More