Headlines

Webdesk

വയനാട് മെഡിക്കൽ കോളേജ്: വിദഗ്ധ സമിതി നിർദ്ദേശം അശാസ്ത്രീയം; സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ

കൽപറ്റ : വയനാടിന്റെ ആരോഗ്യ മേഖലക്ക് അനിവാര്യമായതും ചിരകാല ആവശ്യവുമായ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്. ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആമ്പുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം. വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട്…

Read More

ആരോഗ്യനില കൂടുതൽ വഷളായി; ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും

ആരോഗ്യനില കൂടുതൽ വഷളായ സാഹചര്യത്തിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. നിലവിൽ റാഞ്ചിയിലെ ആശുപത്രിയിലാണ് ലാലു ചികിത്സയിൽ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലുവിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിൽ എത്തിയിട്ടുണ്ട്. ജയിൽ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലാലുവിനെ…

Read More

കോൺഗ്രസിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥിയാകേണ്ടെന്ന് ചെന്നിത്തല; താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തണം

പാർട്ടിയിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്ന് നേതാക്കൾക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. എഐസിസി നേതൃത്വത്തിൽ ഇതിന് പ്രത്യേക സംവിധാനമുണ്ട്. സ്ഥാനാർഥികളാകാൻ ആരും പ്രമേയം ഇറക്കേണ്ട വിജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നാണ് ഹൈക്കമാൻഡ് പ്രതിനിധികൾ മേൽനോട്ട സമിതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വാക്കുകൾ വന്നത്. അശോഗ് ഗെഹ്ലോട്ടും നിർവാഹക സമിതി യോഗത്തിൽ സംബന്ധിച്ചു സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ല എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ…

Read More

തെരഞ്ഞെടുപ്പ് ചുമതലകളിൽ ശശി തരൂർ; പത്രിക തയ്യാറാക്കാൻ കേരള പര്യടനം നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എംപിക്ക് നിർണായക ചുമതലകൾ നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനുമായി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ തരൂർ കേരള പര്യടനം നടത്തും. വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥികളായി നിർത്തുവെന്നും എഐസിസി നേതാക്കൾ അറിയിച്ചു ഗ്രൂപ്പ് അടക്കമുള്ള പരിഗണനകളൊന്നും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാക്കില്ല. സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന തീരുമാനവും മേൽനോട്ട…

Read More

വാളയാർ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു

വാളയാർ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. റെയിൽവേ എസ് പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി കേസിൽ പ്രതികളായ വി മധു, ഷിബു എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു പ്രതിയായ എം മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. കേസിന്റെ പുനർവിചാരണ പോക്‌സോ കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് നടപടി

Read More

സംസ്ഥാനത്തെ പത്ത് റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍തെയ്യാല, ചേലാരി ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 251.48 കോടി…

Read More

ഇന്ത്യയില്‍ 776 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

കൊഹിമ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 776 ദശലക്ഷമായി വര്‍ധിച്ചു. സപ്തംബര്‍ 2020 അവസാനം വരെയുളള കണക്കാണ് ഇത്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 4 ശതമാനം വര്‍ധിച്ചപ്പോള്‍ നാരോബാന്‍ഡ് വരിക്കാരുടെ എണ്ണം കുറഞ്ഞു. ടെലികോം റെഗുലേറ്റി അതോറിറ്റിയുടെ ഇന്ത്യന്‍ ടെലകോം സര്‍വീസ് പെര്‍ഫോമെന്‍സ് ഇന്‍ഡിക്കേറ്ററിന്റെ സപ്തംബര്‍ 30, 2020 വരെയുള്ള റിപോര്‍ട്ടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഇന്റര്‍നെറ്റ് വികാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പ്രവണതകള്‍ രേഖപ്പെടുത്തുന്ന റിപോര്‍ട്ടാണ് ഇത്. ജൂലൈ 2020 മുതല്‍ സപ്തംബര്‍ 2020വരെയുള്ള…

Read More

കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം തിരുവനന്തപുരത്ത്; കെവി തോമസ് ഇന്ദിരാഭവനിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ രൂപീകരിച്ച മേൽനോട്ട സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകിപ്പിക്കരുതെന്ന് ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഹൈക്കമാൻഡ് നിയോഗിച്ച നീരീക്ഷക സമിതി അംഗങ്ങളായ അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയും തിരുവനന്തപുരത്തുണ്ട്. തെരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നതല്ല, വിജയമാണ് പ്രധാനമെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു മുന്നണി വിടാനൊരുങ്ങിയ കെവി തോമസ് സോണിയ…

Read More

മുന്നണി മാറ്റത്തെ ചൊല്ലി എൻസിപിയിൽ പോര് മുറുകുന്നു; പവാറിന് കത്തയച്ചതിനെതിരെ ശശീന്ദ്രൻ വിഭാഗം

മുന്നണി വിടാനുള്ള എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗത്തിന്റെ നിലപാടിനെതിരെ പരസ്യമായി എകെ ശശീന്ദ്രൻ വിഭാഗം രംഗത്ത്. ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധ നടപടിയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്തയക്കാൻ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷ. അവർ പോയാലും യഥാർഥ എൻസിപിയായി ഇടതുമുന്നണിയിൽ തുടരുമെന്നും റസാഖ് പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് ശരദ് പവാറിന്…

Read More

ജനിതകമാറ്റം വന്ന വൈറസ് കൂടുതൽ മാരകമായേക്കാമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടനിൽ സ്ഥിതി രൂക്ഷം

യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രോഗവ്യാപനം കൂടുന്നതിന് പുറമെ മരണനിരക്ക് വർധിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. പ്രായമേറിയവർക്ക് 30 മുതൽ നാൽപത് ശതമാനം വരെ വകഭേദം വന്ന വൈറസ് മാരകമായേക്കാമെന്നാണ് വിദഗ്ധരും പറയുന്നത്. ബ്രിട്ടനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ് വെള്ളിയാഴ്ച 1401 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 95,981 ആയി.

Read More