Headlines

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: രാജ്യ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും. പ്രതിപക്ഷ എംപിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ആം ആദ്മി പാർട്ടിയെയും ഡിഎംകെയെയും ബിജെഡിയെയും മാർച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥി യുവജന സംഘടനകളും ഇന്ന് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് NSUI ജന്തർ മന്തറിലേക്ക് ഇന്നലെ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജനാധിപത്യ പരമായി പ്രതിഷേധിക്കുന്നതിനിടയിൽ ആണ് പോലീസ് നടപടി എന്ന് NSUI പ്രവർത്തകർ ആരോപിച്ചു.

രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് തീരുാമനം. ശനിയാഴ്ച മുതൽ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിൻ ആരംഭിക്കും. നവംബർ 1 ന് ഡൽഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പി്കകും. അതേസമയം ഗ്യാനേഷ് കുമാറിന് എതിരായ കേരളത്തിലെ വിജിലൻസ് കേസുകളുടെ തുടർ അന്വേഷണം കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം എന്ന് കെ സി വേണുഗോപാൽ എംപി വ്യക്തമാക്കി.