ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ തയ്യാറാണെന്ന് ട്രംപ്; ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ
ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ചർച്ചകൾക്കു പിന്നാലെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നതാണ് മുൻ അനുഭവമെന്നും ഇറാന്റെ പതനമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും പെസഷ്‌കിയാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ബി-വൺ ബോംബറുകൾ മാറ്റാൻ കാരണം ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ബോംബറുകൾ മാറ്റിയതെന്ന്…
