Headlines

Webdesk

സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈൻമെന്റ് വാർഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (സബ് വാർഡ് 9, 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.  

Read More

വിതുരയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ; ജീവനറ്റ അമ്മയുടെ അരികില്‍ നിന്ന് മാറാതെ കുട്ടിയാന

വിതുരയ്ക്ക് അടുത്ത് കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ മരണകാരണം വ്യക്തമല്ല. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ ആന എങ്ങനെ ചെരിഞ്ഞുവെന്ന് വ്യക്തമാവൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ ഇവിടെ റബ്ബർ വെട്ടാൻ എത്തിയവരാണ് ആനയേയും കുട്ടിയാനയേയും കണ്ടത്. പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ആനയുടെ അടുത്ത് കുട്ടിയാന നിലയുറപ്പിച്ചിരിക്കുകയാണ്…

Read More

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ 49കാരൻ മരിച്ചു

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടം മർദിച്ച 49കാരൻ മരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് റഫീഖിന് മർദനമേറ്റത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. കയ്യേറ്റത്തിന് മുതിർന്നതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെയോടി ഇതുകണ്ട ഓട്ടോ ഡ്രൈവർമാരും പ്രശ്‌നത്തിൽ ഇടപെടുകയും റഫീഖിനെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. അരക്കിലോമീറ്ററോളം ദൂരം റഫീഖിനെ ഓടിച്ചിട്ട് തല്ലി. ഇതിനിടെ റഫീഖ്…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കര്‍മപദ്ധതി; രണ്ടാംഘട്ടം ഫെബ്രുവരി 15ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയുംവേഗം വര്‍ധിപ്പിക്കും. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍, കൂടുതല്‍ വാക്‌സിനെത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം…

Read More

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്;142 പേര്‍ക്ക് രോഗമുക്തി, 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (23.1.21) 290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്….

Read More

ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ്…

Read More

തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; നാളെ മുതൽ ഗൃഹസമ്പർക്ക പരിപാടി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സിപിഎം. നാളെ മുതൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കും. 31ാം തീയതി വരെയാണ് ഗൃഹസമ്പർക്ക പരിപാടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മികച്ച പിന്തുണ ലഭിച്ചു. ഇത് സർക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുമുള്ള വർഗീയതുമായി ഇടതുപക്ഷ സർക്കാർ സന്ധി ചെയ്തില്ല. തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം…

Read More

വയനാട് മെഡിക്കൽ കോളേജ്: വിദഗ്ധ സമിതി നിർദ്ദേശം അശാസ്ത്രീയം; സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ

കൽപറ്റ : വയനാടിന്റെ ആരോഗ്യ മേഖലക്ക് അനിവാര്യമായതും ചിരകാല ആവശ്യവുമായ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്. ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആമ്പുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം. വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട്…

Read More

ആരോഗ്യനില കൂടുതൽ വഷളായി; ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും

ആരോഗ്യനില കൂടുതൽ വഷളായ സാഹചര്യത്തിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. നിലവിൽ റാഞ്ചിയിലെ ആശുപത്രിയിലാണ് ലാലു ചികിത്സയിൽ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലുവിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിൽ എത്തിയിട്ടുണ്ട്. ജയിൽ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലാലുവിനെ…

Read More

കോൺഗ്രസിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥിയാകേണ്ടെന്ന് ചെന്നിത്തല; താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തണം

പാർട്ടിയിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്ന് നേതാക്കൾക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. എഐസിസി നേതൃത്വത്തിൽ ഇതിന് പ്രത്യേക സംവിധാനമുണ്ട്. സ്ഥാനാർഥികളാകാൻ ആരും പ്രമേയം ഇറക്കേണ്ട വിജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നാണ് ഹൈക്കമാൻഡ് പ്രതിനിധികൾ മേൽനോട്ട സമിതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വാക്കുകൾ വന്നത്. അശോഗ് ഗെഹ്ലോട്ടും നിർവാഹക സമിതി യോഗത്തിൽ സംബന്ധിച്ചു സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ല എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ…

Read More