Headlines

Webdesk

ജോസ് കെ മാണി പോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി; എൽ ഡി എഫിന് കരുത്ത് പകരും

ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യുഡിഎഫ് വലിയ തകർച്ചയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി. അത് മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്.   ജോസ് കെ മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തു. മതനിരപേക്ഷത സംരക്ഷിക്കുന്ന എൽ ഡി എഫിനൊപ്പം സഹകരിക്കാൻ തയ്യാറാകുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എൽ ഡി എഫിന് കരുത്ത് പകരുകയും ചെയ്യും കെ എം മാണിയോട് ഏറ്റവും കൂടുതൽ അനീതി…

Read More

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടപടികള്‍ ശക്തമാക്കും ; വയനാട് ജില്ലാ കളക്ടർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1109 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.. നിയമവിരുദ്ധമായ കൂട്ടംചേരല്‍ (38), മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യഅകലം പാലിക്കാ തെയുമുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം (510), തെറ്റായ രീതിയിലുളള മാസ്‌ക്ധാരണം (551), പൊതു നിരത്തുകളില്‍ തുപ്പല്‍(7), സെക്ഷന്‍ 144 ന്റെ ലംഘനം (3) തുടങ്ങിയ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 7 ഹോട്ട്സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 15), തൃശൂർ ജില്ലയിലെ ആളൂർ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂർക്കനാട് (സബ് വാർഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.   17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ഇതും ജയിച്ചില്ലേൽ പഞ്ചാബിനൊരു തിരിച്ചുവരവുണ്ടാകില്ല; ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ടോസ് നേടിയ ആർ സി ബി നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർ വിജയങ്ങളുടെ കരുത്തിലാണ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ഒരു വിജയമെങ്കിലും പ്രതീക്ഷിച്ചാണ് പഞ്ചാബ് മത്സരത്തിനൊരുങ്ങുന്നത് ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് പഞ്ചാബിനുള്ളത്. ആറ് മത്സരങ്ങളും തോറ്റു. പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലാണ് അവർ. ഇന്ന് ജയിച്ചില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകൽ പഞ്ചാബ് ഉറപ്പിക്കും. ക്രിസ് ഗെയിൽ…

Read More

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്;119 പേര്‍ രോഗമുക്തി നേടി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More

ഓപറേഷൻ റേഞ്ചർ: തൃശ്ശൂരിൽ 45 പേർ അറസ്റ്റിൽ; നിരവധി ആയുധങ്ങളും പിടിച്ചെടുത്തു

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായുള്ള ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ഡി.ഐ .ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ തൃശ്ശൂരിൽ 45 പേർ അറസ്റ്റിലായി. ഒല്ലൂർ, അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്ന് വടിവാൾ, വെട്ടുകത്തി, മഴു, കത്തി, പന്നിപ്പടക്കം എന്നിവ കണ്ടെത്തി. റൂറൽ എസ്.പി. ഓഫീസിന്റെ പരിധിയിൽ 88 ഇടങ്ങളിലായിരുന്നു പരിശോധന. നാലുപേരെ അറസ്റ്റ് ചെയ്തു. ഏഴാളുടെ പേരിൽ കരുതൽ നടപടിക്ക് ശുപാർശ ചെയ്തു. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ…

Read More

7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,154 സാമ്പിള്‍

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6486 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. 23 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 94,517 പേരാണ് 7082 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കഴിഞ്ഞ 24…

Read More

അക്കിത്തം ഇനി ഓർമ: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാലക്കാട് കുമാരനെല്ലൂർ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൂത്രാശയ രോഗത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാകുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു നേരത്തെ സാഹിത്യ അക്കാദമിയിൽ എത്തിച്ച ഭൗതിക ശരീരം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിന് വെച്ചു. സാഹിത്യ സാംസ്‌കാരിക…

Read More

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം:മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസാണ് പറഞ്ഞത്. കൊവിഡിനെ ചെറുക്കാന്‍ രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി (herd immunity) മതിയെന്ന സങ്കല്‍പ്പം അധാര്‍മികമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ സാധാരണ പനിയായി കണ്ടാല്‍ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ നല്‍കുന്നത്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ലെന്നും, പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം…

Read More

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും. 2019ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി ആർ ഐ സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി. ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. വിമാനത്താവളം വഴി ഇരുവരും നിരവധി തവണ സ്വർണം കടത്തിയതായി കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സ്വർണക്കടത്തും…

Read More